ETV Bharat / state

കടലില്‍ ചാടിയും വലവിരിച്ചും രാഹുല്‍: വിവാദ വലയത്തില്‍ നിന്ന് തലയൂരി എല്‍ഡിഎഫ് സർക്കാർ

ശബരിമല യുവതിപ്രവേശന വിഷയത്തിലും പൗരത്വ ബില്ലിന് എതിരായ പ്രതിഷേധത്തിലും രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബി.ജെ.പിയും യു.ഡി.എഫും തീരുമാനത്തെ സ്വാഗതം ചെയ്തു. വിശ്വാസികളുടെ വിജയമെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. കേന്ദ്ര ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്‌ദാനത്തിന് മറുപടിയുമായി ബി.ജെ.പി രംഗത്ത് എത്തിയതും ശ്രദ്ധേയമാണ്

political parties  Rahul Gandhi  Kerala congress  എല്‍ഡിഎഫ്  യുഡിഎഫ്  തെരഞ്ഞെടുപ്പ്  നിയമസഭാ തെരഞ്ഞെടുപ്പ്  കേരള രാഷ്ട്രീയ ഇന്ന്
കടലില്‍ ചാടിയും വലവിരിച്ചും രാഹുല്‍: വിവാദ വലയത്തില്‍ നിന്ന് തലയൂരി എല്‍ഡിഎഫ് സർക്കാർ
author img

By

Published : Feb 24, 2021, 9:18 PM IST

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ബഹളവുമാണ് കേരളം നിറയെ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര സമാപിച്ചെങ്കിലും ജാഥ സൃഷ്ടിച്ച ആവേശം നിലനിർത്താൻ തന്നെയാണ് യു.ഡി.എഫ് തീരുമാനം. ആഴക്കടല്‍ മത്സ്യ ബന്ധനം സംബന്ധിച്ച് കെ.എസ്.ഐ.ഡി.സിയും അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയും തമ്മിലുണ്ടാക്കിയ 5000 കോടിയുടെ കരാർ സർക്കാർ റദ്ദാക്കിയത് പ്രതിപക്ഷത്തിനും ചെന്നിത്തലയ്ക്കും വലിയ വിജയമാണ്. കരാർ സംബന്ധിച്ച് വിവാദം ഉയർന്നതോടെ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ഇ.എം.സി.സിയുമായി ഉണ്ടാക്കിയ 2950 കോടിയുടെ കരാറും റദ്ദാക്കിയിരുന്നു. പക്ഷേ ആഴക്കടല്‍ മത്സ്യബന്ധന ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സത്യഗ്രഹം നടത്താനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തീരുമാനം. അതോടൊപ്പം രണ്ട് തീരദേശ ജാഥകളും യു.ഡി.എഫ് നടത്തുന്നുണ്ട്. ടി.എൻ പ്രതാപൻ എം.പി, മുൻമന്ത്രി ഷിബു ബേബി ജോൺ എന്നിവരാണ് മാർച്ച് ഒന്ന് മുതല്‍ തുടങ്ങുന്ന ജാഥ നയിക്കുന്നത്.

പക്ഷേ വിവാദങ്ങൾ ശക്തമാകുമ്പോൾ ശബരിമല യുവതിപ്രവേശന വിഷയത്തിലും പൗരത്വ ബില്ലിന് എതിരായ പ്രതിഷേധത്തിലും രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നാമജപഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികൾക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കണണെന്ന് എൻ.എസ്.എസും പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയും യു.ഡി.എഫും തീരുമാനത്തെ സ്വാഗതം ചെയ്തു. വിശ്വാസികളുടെ വിജയമെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. അതോടൊപ്പം 84 കായിക താരങ്ങൾക്ക് നിയമനം നല്‍കാനും പൊലീസ് ബറ്റാലിയൻ തുടങ്ങാനും സർക്കാർ തീരുമാനിച്ചു. ഇതോടെ സമരം നടത്തിവന്ന കായിക താരങ്ങൾ സമരം അവസാനിപ്പിച്ചു. പക്ഷേ സമരം നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സർവന്‍റ്‌സിന്‍റെ കാര്യത്തില്‍ സർക്കാർ തീരുമാനമെടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ഐശ്വര്യ കേരള യാത്രയുടെ സമാപന വേദിയില്‍ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി ഇന്ന് കൊല്ലത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളി മേഖലയില്‍ സംസ്ഥാന സർക്കാരിന് എതിരെ നിലനില്‍ക്കുന്ന പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് രാഹുലിന്‍റെ വരവ് കൊണ്ട് യു.ഡി.എഫ് ലക്ഷ്യമിട്ടത്. ഷർട്ട് ഊരി കടലിലേക്ക് ചാടിയും ബോട്ടില്‍ കയറി വലവിരിക്കാൻ ഒപ്പം കൂടിയും മത്സ്യ തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിച്ചും കൊല്ലത്തെ വാടി കടപ്പുറത്ത് രാഹുല്‍ ആവേശം സൃഷ്ടിച്ചു.

അതേസമയം, രാഹുല്‍ ബി.ജെ.പി ഏജന്‍റാണെന്നും സംസ്ഥാന സർക്കാരിന് എതിരായ വിമർശനം തരം താഴ്‌ന്നതാണെന്നുമാണ് ശംഖുമുഖം കടപ്പുറത്തെ രാഹുലിന്‍റെ പ്രസംഗത്തോട് സി.പി.എം പ്രതികരിച്ചത്. പ്രസംഗത്തിൽ ബി.ജെ.പിക്കെതിരെ ദുർബലമായ വിമർശനം ഉന്നയിക്കാൻ പോലും രാഹുൽ ഗാന്ധി തയ്യാറായില്ല. ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നതിൽ ബി.ജെ.പിയുടെ അതേ ശബ്ദം തന്നെയായിരുന്നു രാഹുൽ ഗാന്ധിക്ക്. യു.ഡി.എഫ് ജാഥയിൽ ബി.ജെ.പിക്കെതിരെ ഉരിയാടാതിരുന്നത് യാദൃശ്ചികമല്ലെന്നും കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശ പ്രകാരമാണെന്നും ഇതോടെ വ്യക്തമായി. സംസ്ഥാന സർക്കാരിനെപ്പറ്റി രാഹുൽ ഗാന്ധി നടത്തിയ ആക്ഷേപങ്ങൾ തരംതാണതായി പോയെന്നും സി.പി.എം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

കേന്ദ്ര ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്‌ദാനത്തിന് മറുപടിയുമായി ബി.ജെ.പി രംഗത്ത് എത്തിയതും ശ്രദ്ധേയമാണ്. കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്‍റെ നേതൃത്വത്തില്‍ പ്രത്യേക ഫിഷറീസ് മന്ത്രാലയം നിലവിലുണ്ടെന്ന് കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ രാഹുല്‍ ഗാന്ധിയെ അറിയിക്കണമെന്നാണ് കേന്ദ്ര മന്ത്രി ആർ.കെ സിങ് ഇന്ന് പ്രതികരിച്ചത്.

കേരളത്തില്‍ സംസ്ഥാന സർക്കാരിന് എതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി സമര പരമ്പര സൃഷ്ടിക്കുന്നതിനിടെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുൻ കേരള മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയെ തമിഴ്‌നാട്ടില്‍ ഡി.എം.കെ - കോൺഗ്രസ് സഖ്യത്തിന്‍റെ സീറ്റ് വിഭജന ചർച്ചകൾക്കായി എ.ഐ.സി.സി നിയോഗിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.