ശൈത്യകാലം എത്തിക്കഴിഞ്ഞു. ഇനിയങ്ങോട്ടുള്ള നാളുകളിൽ തണുപ്പിന്‍റെ കാഠിന്യം കൂടുമെന്നതിനാൽ തണുപ്പിൽ നിന്ന് സ്വയം പരിരക്ഷിക്കേണ്ടത് പ്രധാനമാണ്. അതിനാൽ ജാക്കറ്റുകൾ, സോക്‌സ്, ക്യാപ്, ബ്ലാങ്കറ്റ്, ഹീറ്റർ ഉൾപ്പെടെയുള്ള പലതിനെയും നമ്മൾ ആശ്രയിക്കാറുണ്ട്. രാത്രികാലങ്ങളിൽ തണുപ്പിനെ ചെറുക്കാനായി കൈകളിലും കാലുകളിലും സോക്‌സ് ധരിക്കുന്നവരും നിരവധിയാണ്. ഇത് കാലുകളെ തണുപ്പിൽ നിന്ന് സംരക്ഷിക്കുകയും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് നാഷണൽ സെൻ്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ പറയുന്നു. എന്നാൽ പതിവായി സോക്‌സ് ധരിച്ച് ഉറങ്ങുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കരണമായേക്കുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. കാലിൽ സോക്‌സ് ധരിച്ച് ഉറങ്ങുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയാം.
സോക്‌സ് ധരിച്ച് ഉറങ്ങുന്നത് രക്തചംക്രമണം കുറയ്ക്കുകയും മുറിവുകൾ ഭേദമാകുന്നത് വൈകിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്‌ധർ പറയുന്നു. ഇറുകിയ സോക്‌സുകളുടെ ഉപയോഗം രക്തയോട്ടം തടസപ്പെടുത്തും. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകും. കൂടാതെ ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾക്കും ഇടയാക്കും. രാത്രി മുഴുവൻ സോക്‌സ് ധരിച്ച് ഉറങ്ങുന്നത് വിയർപ്പ് അടിഞ്ഞ് കൂടാനും ഫംഗസ് അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. ഇത് ചർമ്മത്തെ ബാധിക്കുകയും കാലിൽ വേദന അനുഭവപ്പെടാനും ഇടയാക്കും. കൂടാതെ ബാക്‌ടീരിയ അണുബാധയ്ക്കും കാരണമാകും.
പൊതുവെ പാദങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ഉറക്കത്തിൻ്റെ ഗുണനിലവാരത്തെ ബാധിക്കും. രാത്രിയിൽ മുഴുവൻ സോക്‌സ് ധരിക്കുന്നത് എക്‌സിമ, ഡെർമറ്റൈറ്റിസ് തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങൾക്കും കാരണമാകും. സ്‌കിൻ ക്യാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. വളരെ ഇറുകിയ സോക്‌സ് ധരിക്കുന്നത് രക്തചംക്രമണം മന്ദഗതിയിലാക്കാനും ഇടയാക്കും. ഇത് ഞരമ്പുകളിൽ സമ്മർദ്ദം ചെലുത്തുകയും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
രാത്രിയിൽ സോക്‌സ് ധരികാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. എന്നാൽ ഇത് ഒഴിവാക്കാൻ സാധിക്കാത്ത ആളുകൾ ചില മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിദഗ്‌ധർ പറയുന്നു. കമ്പിളി സോക്‌സുകൾക്ക് പകരം കോട്ടൺ സോക്‌സുകൾ ധരിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ഇറുകിയ സോക്‌സുകൾ ഒഴിവാക്കുക. ഉറങ്ങുന്നതിനുമുമ്പ് പാദങ്ങൾ വൃത്തിയായി കഴുകുക. സോക്‌സുകളും പതിവായി കഴുകി സൂക്ഷിക്കുക. വൃത്തിയുള്ള സോക്‌സുകളാണ് ധരിക്കുന്നതെന്ന് ഉറപ്പ് വരുത്തുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : മുഖത്തിന്‍റെ വണ്ണം കുറച്ച് സ്ലിം ആക്കാം; ഇതാ ചില പ്രകൃതിദത്ത മാർഗങ്ങൾ