ETV Bharat / state

കെ-റെയിലിന് ബദല്‍ പാത, ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയിലേക്ക്, രാഷ്‌ട്രീയ വിവാദങ്ങള്‍ ആളിക്കത്തിയ 2023 (ഭാഗം 3) - ചാണ്ടിഉമ്മന്‍ പുതുപ്പള്ളി

Political Issues In Kerala: നിരവധി രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ വര്‍ഷമാണ് 2023. വര്‍ഷം വിടവാങ്ങുമ്പോഴും ഇവയൊന്നും മുഴുവനായും കെട്ടടങ്ങിയിട്ടില്ലെന്നതും ശ്രദ്ധേയം. മുഖ്യമന്ത്രി സംസാരിച്ച് കൊണ്ടിരിക്കെ മൈക്കില്‍ നിന്നുയര്‍ന്ന ശബ്‌ദവും സിപിഎമ്മിന്‍റെ ഏകീകൃത സിവില്‍ കോഡ് റാലി തുടങ്ങി ഒട്ടനവധി കാര്യങ്ങളിലൂടെയാണ് രാഷ്‌ട്രീയ കേരളം കടന്നു പോയത്.

Kerala Political Issues  കെ റെയില്‍ ബദല്‍ പാത  ചാണ്ടിഉമ്മന്‍ പുതുപ്പള്ളി  CM Pinarayi Vijayan
Political Controversies In Kerala 2023
author img

By ETV Bharat Kerala Team

Published : Dec 30, 2023, 7:02 PM IST

പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കേ കൊച്ചി ദേശാഭിമാനി ഓഫിസില്‍ വച്ച് 2.35 കോടി രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കാറില്‍ കൊണ്ടു പോയെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ ഫേസ് ബുക്കിലൂടെ ആരോപിച്ചു. സംഭവത്തിന് താന്‍ സാക്ഷിയാണെന്നും ഇപ്പോഴത്തെ ഒരു മന്ത്രിസഭാംഗവും അന്ന് മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നെന്നും ശശിധരന്‍ ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എംപി ഡിജിപിക്ക് പരാതി നല്‍കി. എന്നാല്‍ കഴമ്പില്ലെന്ന് കണ്ടെത്തി പൊലീസ് പരാതി തള്ളുകയായിരുന്നു.

  • 'ജൂലൈ 1' തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ : കേരളത്തിന്‍റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് ലോക്‌സഭയില്‍ വിചിത്രമായ സ്വകാര്യ ബില്ല് അവതരിപ്പിച്ച വിവരം പുറത്തു വന്നു. കോണ്‍ഗ്രസിലോ എറണാകുളത്തെ ജനങ്ങളില്‍ നിന്നോ ഇത്തരത്തില്‍ ഒരു ആവശ്യവും ഉയരാതിരിക്കെ വിചിത്രമായി ഉയര്‍ത്തിയ ഈ ആവശ്യം മലയാളികളില്‍ ആശ്ചര്യമുളവാക്കി. വടക്കും തെക്കുമുള്ള ജില്ലകളില്‍ നിന്നുവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന തരത്തില്‍ കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനത്തേക്ക് ഭരണ തലസ്ഥാനവും മാറ്റണമെന്ന് മാര്‍ച്ച് 9ന് ഹൈബി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കാര്യമാണ് മാസങ്ങള്‍ക്ക് ശേഷം പുറംലോകം അറിഞ്ഞത്.
  • 'ജൂലൈ 10' സിപിഎമ്മിന്‍റെ ഏകീകൃത സിവില്‍ കോഡ് റാലി ക്ഷണം തള്ളി ലീഗ് : യുഡിഎഫിന്‍റെ കെട്ടുറപ്പ് തന്നെ ചോദ്യ ചിഹ്നമാക്കും വിധം അനിശ്ചിതത്വം നിലനിറുത്തിയ മുസ്‌ലിം ലീഗ് ഒടുവില്‍ നിലപാട് വ്യക്തമാക്കി. കോഴിക്കോട് ജൂലൈ 15ന് നടക്കുന്ന ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഎം റാലിക്ക് ലീഗില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് സാദിഖ് അലി ഷിഹാബ് തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. യുഡിഎഫില്‍ വിള്ളലുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ സിപിഎം നേതൃത്വം മുന്നോട്ടു വച്ച ക്ഷണം തള്ളുകയോ കൊള്ളുകയോ ചെയ്യാതെ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെ ആശങ്കയുടെ മുള്‍ മുനയില്‍ നിന്ന് ലീഗ് നേതൃത്വം രക്ഷിക്കുകയായിരുന്നുവെന്ന് പറയാം.
  • 'ജൂലൈ 11' കെ-റെയിലിന് ബദല്‍ പാതയുമായി ഇ.ശ്രീധരന്‍ : കേന്ദ്ര അനുമതിയില്ലാതെ അനിശ്ചിതാവസ്ഥയിലായ കെ-റെയില്‍ പദ്ധതിക്ക് ബദല്‍ നിര്‍ദേശവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍ രംഗത്തെത്തി. കേരള സര്‍ക്കാരിന്‍റെ കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രത്തിന്‍റെ അനുമതി ലഭിക്കില്ല, ജനങ്ങളുടെ സമ്മതം ലഭിക്കില്ല, പരിസ്ഥിതി സൗഹൃദവുമല്ലെന്നും സെമി സ്‌പീഡ് അല്ലെങ്കില്‍ ഹൈ സ്‌പീഡ് റെയിലാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ആദ്യ ഘട്ടം 420 കിലോമീറ്ററിന് ഒരു ലക്ഷം കോടി രൂപ ചെലവ് വരും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ ശരാശരി വേഗം ലഭിക്കും.
  • 'ജൂലൈ 24' മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മൈക്ക് ഉച്ചത്തില്‍ ചൂളം വിളിച്ചു, മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെ കേസ് : തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്‌മരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്കില്‍ നിന്ന് ഉച്ചത്തില്‍ ചൂളം വിളി ഉയര്‍ന്ന സംഭവത്തില്‍ മൈക്ക് ഓപ്പറേറ്റര്‍ വട്ടിയൂര്‍കാവ് സ്വദേശി രഞ്ജിത് എന്ന വ്യക്തിയെ പ്രതിയാക്കി പൊലീസ് കേസെടുത്ത വിചിത്ര സംഭവമുണ്ടായി. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് രഞ്ജിതിനെതിരെ കേസെടുക്കുകയും മൈക്ക് സെറ്റ് പിടിച്ചെടുക്കുകയും ചെയ്‌തത് വലിയ മാധ്യമ വാര്‍ത്തയാകുകയും സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ പരിഹാസമുയരുകയും ചെയ്‌തതോടെ മൈക്ക് പൊലീസ് തിരിച്ചു നല്‍കി. മൈക്കിന്‍റെ ഹൗളിംഗിനെ തുടര്‍ന്ന് ഏഴ് സെക്കന്‍ഡ് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു.
  • 'ജൂലൈ 29' മുഖ്യമന്ത്രിയുടെ ഓഫിസില്‍ അദൃശ്യ കരങ്ങളെന്ന് ഐജി ലക്ഷ്‌മണ്‍: മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഐജി ഗുഗുലോത്ത് ലക്ഷ്‌മണ്‍ കോടതിയില്‍. കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സാമ്പത്തിക കാര്യങ്ങളടക്കം നിയന്ത്രിക്കുന്ന അദൃശ്യ കരം പ്രവര്‍ത്തിക്കുന്നതായി ആരോപിച്ചത്. സംഭവം വിവാദമായതോടെ ഐജി തന്നെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു.
  • 'ഓഗസ്റ്റ് 9' മുഖ്യമന്ത്രിയുടെ മകള്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് 1.72 കോടി രൂപ പറ്റിയെന്ന് ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡ് : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ ടി വീണയ്ക്ക് എസ്എന്‍ കര്‍ത്തായുടെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് 1.72 കോടി രൂപ നല്‍കിയത് നിയമ വിരുദ്ധമെന്ന് ആദായ നികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തി. വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സ് ചെയ്യാത്ത സേവനത്തിന് 3 വര്‍ഷം കൊണ്ട് ഇത്രയും തുക നല്‍കിയെന്ന ആദായ നികുതി വകുപ്പിന്‍റെ വാദവും ബോര്‍ഡ് അംഗീകരിച്ചു. പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകള്‍ക്ക് പണം നല്‍കിയതിനെ കമ്പനിയുടെ ചെലവായി അംഗീകരിക്കാനാകില്ലെന്നും ഇത് രാഷ്ട്രീയക്കാര്‍ക്കുള്ള കമ്പനിയുടെ പേയ്‌മെന്‍റ് ആണെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടി. സംഭവം പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരായ ആയുധമാക്കിയെങ്കിലും ദീര്‍ഘകാലം മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ മകളുടെ ഭര്‍ത്താവായ മന്ത്രി മുഹമ്മദ് റിയാസും ഇക്കാര്യത്തില്‍ മൗനം പുലര്‍ത്തിയത് കൂടുതല്‍ ദുരൂഹതയക്ക് കാരണമായി.
  • 'ഓഗസ്റ്റ് 22' കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എസി മൊയ്‌തീന്‍റെ വീട്ടില്‍ ഇഡി റെയ്‌ഡ്: സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എസി മൊയ്‌തീന്‍റെ വീട്ടില്‍ ഇഡി റെയ്‌ഡ് നടത്തി. 125.83 കോടിയുടെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഏറ്റവുമധികം തട്ടിപ്പ് നടന്നത് മൊയ്‌തീന്‍ സഹകരണ മന്ത്രിയായിരുന്നു 2016 മുതല്‍ 2018 വരെയായിരുന്നെന്നും അന്ന് ഈ തട്ടിപ്പ് ചൂണ്ടിക്കാട്ടി സഹകരണ രജിസ്ട്രാര്‍മാര്‍ മന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടും മന്ത്രി തട്ടിപ്പിന് കൂട്ടു നില്‍ക്കുകയായിരുന്നു എന്ന് ഇഡി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു മൊയ്‌തീന്‍റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ റെയ്‌ഡ് നടത്തിയത്. മൊയ്‌തീന്‍ വീട്ടിലുള്ളപ്പോഴാണ് ഇഡി റെയ്‌ഡിന് എത്തിയത്.
  • 'സെപ്‌റ്റംബര്‍ 8' ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലേക്ക് : 53 വര്‍ഷം പുതുപ്പള്ളിയിലെ ജനങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന നിയമസഭ സീറ്റിലേക്ക് മകന്‍ ചാണ്ടി ഉമ്മനെ വന്‍ ഭൂരിപക്ഷത്തില്‍ പുതുപ്പള്ളി കയറ്റിയിരുത്തി. 53 വര്‍ഷം വികസനമൊന്നും നടത്താതെ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും മണ്ഡലത്തെ അവഗണിച്ചുവെന്ന സിപിഎമ്മിന്‍റെ പ്രചണ്ഡമായ പ്രചാരണത്തെ അതിജീവിച്ച് 37,719 വോട്ടുകള്‍ക്ക് ചാണ്ടി ഉമ്മന്‍ എല്‍ഡിഎഫിലെ ജയ്ക്ക് പി തോമസിനെയും സിപിഎമ്മിന്‍റെ ആത്മവിശ്വാസത്തെയും കടപുഴക്കി. വെറും 6558 വോട്ട് മാത്രം നേടി ബിജെപി മണ്ഡലത്തില്‍ അപഹാസ്യരായി.
  • 'സെപ്‌റ്റംബര്‍ 10' ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ പീഡനക്കേസ് ഗൂഢാലോചനയെന്ന് സിബിഐ : ഉമ്മന്‍ചാണ്ടിയുടെ രഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ആഴമേറിയ പ്രതിസന്ധിക്കിടയാക്കിയ സോളാര്‍ ലൈംഗികാരോപണ പരാതി പരാതിക്കാരി കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും 2022 ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ കണ്ടെത്തിയ വിവരം പുറത്തു വന്നു. ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് ശേഷമാണ് അദ്ദേഹത്തിന്‍റെ നിപരാധിത്വം തെളിഞ്ഞതെന്നത് യാദൃച്ഛികവുമായി. ഉമ്മന്‍ചാണ്ടിയെ കുറ്റ വിമുക്തമാക്കി സിബിഐ നല്‍കിയ റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ പുറത്തു വന്നത്. പരാതിക്കാരിയുടെ പേരില്‍ പുറത്ത് വന്ന കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പരാതിക്കാരി പിന്നീട് എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്നും കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ, അദ്ദേഹത്തിന്‍റെ ബന്ധു ശരണ്യ മനോജ്, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കണ്ടെത്തല്‍.
  • 'സെപ്‌റ്റംബര്‍ 12' കോഴിക്കോട് വീണ്ടും നിപ്പ : കോഴിക്കോട് മൂന്നാം തവണയും നിപ ബാധയുണ്ടായി രണ്ട് വിലപ്പെട്ട ജീവനുകള്‍ നഷ്‌ടമായി. 2018 ല്‍ നിപ്പ ബാധിച്ച് 17 പേരും 2021 ല്‍ ഒരാളും മരിച്ചിരുന്നു. പനി ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേര്‍ക്ക് കൂടി നിപ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
  • 'സെപ്‌റ്റംബര്‍ 15' സമരത്തിന് നിരക്കേര്‍പ്പെടുത്തി പൊലീസ് : കേരള പൊലീസ് നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിച്ചും പ്രതിഷേധ സമരങ്ങള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചും സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കൈത്താങ്ങായി പൊലീസ് വകുപ്പ്. സമരങ്ങളിലൂടെ വളര്‍ന്നുവന്ന ഒരു പാര്‍ട്ടി സംസ്ഥാനം ഭരിക്കുമ്പോഴാണ് സമരങ്ങള്‍ക്ക് പൊലീസ് ഫീസ് ഏര്‍പ്പെടുത്തുക എന്നത് വിചിത്രമായി.
  • 'സെപ്‌റ്റംബര്‍ 27' ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് : പല തവണ ആലോചിച്ചതാണെങ്കിലും ഗത്യന്തരമില്ലാതെ ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിയമസഭ പാസാക്കിയ 8 ബില്ലുകള്‍ അകാരണമായി രണ്ട് വര്‍ഷത്തോളമായി ഗവര്‍ണര്‍ പിടിച്ചു വയ്ക്കുന്നതിനെതിരെ നിരവധി കത്തുകള്‍ നല്‍കുകയും ബന്ധപ്പെട്ട മന്ത്രിമാര്‍ വിശദീകരിക്കുകയും ചെയ്‌തിട്ടും ഗവര്‍ണര്‍ കുലുങ്ങാത്ത സാഹചര്യത്തിലാണ് പരമോന്നത കോടതിയിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. (തുടരും)

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.