ETV Bharat / state

AI Camera | 'എഐ കാമറ വന്ന ശേഷം ശ്രദ്ധേയ മാറ്റങ്ങള്‍' പൊലീസ് സര്‍ജന്‍റെ പ്രശംസ പോസ്റ്റ്, പങ്കുവെച്ച് മന്ത്രിയും - ആന്‍റണി രാജു

എ ഐ കാമറ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. ഇതിന് പിന്നാലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് മേധാവിയും പൊലീസ് സര്‍ജനുമായ ഡോ. ഉന്മേഷ് കെയുടെ പ്രതികരണം.

AI Camera  unmesh k about ai camera  police surgeon about ai camera  Antony Raju  എ ഐ കാമറ  ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്  ഉന്മേഷ് എ കെ  ആന്‍റണി രാജു  എ ഐ കാമറകളെ കുറിച്ച് പൊലീസ് സര്‍ജന്‍
AI Camera
author img

By

Published : Aug 14, 2023, 10:22 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ കാമറകൾ (ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്) സ്ഥാപിച്ചതിന് പിന്നാലെയുണ്ടായ റോഡപകടങ്ങളിലെ ഗണ്യമായ മാറ്റത്തെ പ്രശംസിച്ച് തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് മേധാവി ആൻഡ് പൊലീസ് സർജൻ ഡോ. ഉന്മേഷ് എ കെ. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ റോഡപകടങ്ങളിൽ മരണപ്പെട്ട കേസുകളിലെ പോസ്റ്റുമോർട്ടങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് ഉന്മേഷ് എ കെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. എഐ കാമറകൾക്ക് ഇത്രയും ഗുണകരമായ പ്രതിഫലനം ഉണ്ടാക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല.

എന്നാൽ ഇപ്പോൾ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വാഹനം ഓടിക്കുന്ന ആളും പുറകിലെ യാത്രക്കാരനും ഹെൽമെറ്റ് ധരിക്കുന്നുണ്ട്. കാമറയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അലസമായി തലയിൽ വെയ്ക്കുന്ന ഹെൽമാറ്റിന്‍റെ സ്ട്രാപ്പ് ധരിക്കാൻ ശ്രദ്ധിക്കുകയാണെങ്കിൽ ഇനിയും മരണനിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ഗതാഗത മന്ത്രി ആന്‍റണി രാജു അടക്കമുള്ളവർ ഉന്മേഷിന്‍റെ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, എ ഐ കാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായാണ് കണക്കുകൾ. വഹനാപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 2022 ജൂലൈയില്‍ 3,992 ആയിരുന്നു. എന്നാല്‍, ഈ വര്‍ഷത്തെ കണക്കില്‍ അത് 3316 ആയി കുറഞ്ഞിട്ടുണ്ട്.

അതുപോലെ തന്നെയാണ് വാഹനാകടങ്ങളുടെ കാര്യവും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മാത്രം 3316 അപകടങ്ങള്‍ ഉണ്ടായാതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വർഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത് അപകടങ്ങള്‍ 1201 ആയി കുറഞ്ഞു എന്നാണ്.

അതേസമയം, എ ഐ കാമറകള്‍ പണി തുടങ്ങിയതിന് പിന്നാലെ പുതിയ ചില നിര്‍ദേശങ്ങളും മന്ത്രി ആന്‍റണി രാജു നടത്തിയിരുന്നു. ഗതാഗത നിയമലംഘനങ്ങൾക്ക് നിലവിലുള്ള പിഴ മുഴുവൻ അടച്ചുതീർത്തവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകുകയുള്ളു എന്നായിരുന്നു മന്ത്രി അറിയിച്ചത്. ഇക്കാര്യത്തിനായി ഇൻഷുറൻസ് കമ്പനികളുമായി ഉടൻ തന്നെ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

1994 മുതലുള്ള എല്ലാ ഹെവി വാഹനങ്ങൾക്കും സെപ്റ്റംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2005 മുതലുള്ള ഹെവി വാഹനങ്ങൾക്ക് മാത്രമായിരുന്നു നേരത്തെ സീറ്റ് ബെൽറ്റ് നിർബന്ധമായിരുന്നത്. അന്യസംസ്ഥാന വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെന്നും ഡ്രൈവർക്കും കോ ഡ്രൈവർക്കുമാണ് സീറ്റ് ബെൽറ്റ് നിർബന്ധമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ജൂൺ അഞ്ച് മുതൽ ഓഗസ്റ്റ് രണ്ട് വരെ 32,422,77 നിയമ ലംഘനങ്ങളാണ് എഐ കാമറ വഴി കണ്ടെത്തിയത്. ഇതിൽ 15,833,67 എണ്ണമാണ് പ്രൊസസ് ചെയ്‌തത്. 589394 എണ്ണമാണ് ഐടിഎംഎസിലേക്ക് കൈമാറിയത്. 3,82,580 ഇ ചെലാനുകളാണ് ഇതുവരെ ജനറേറ്റ് ചെയ്‌തതെന്നും തപാൽ വഴി 3,23,604 ചെലാനുകളാണ് ഇതുവരെ അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ-ചെലാന്‍ ജനറേറ്റിങ്ങിലൂടെ പിഴ ചുമത്തിയിരിക്കുന്ന തുകയായി 25.81 കോടി ലഭിക്കാനുണ്ടെന്നാണ് കണക്ക്. ഇതുവരെ പിഴ തുകയായി 3.37 കോടി രൂപയാണ് ലഭിച്ചത്.
Also Read: AI Camera | 'എഐ കാമറയില്‍ വിഐപികളും, പിഴ അടച്ചവര്‍ക്ക് മാത്രം ഇൻഷുറൻസ്, ഹെവി വാഹനങ്ങൾക്ക് സീറ്റ്‌ ബെല്‍റ്റ്': ആന്‍റണി രാജു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.