ETV Bharat / state

'ഞാൻ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം' ; കേസെടുത്തതില്‍ പരിഹാസവുമായി വി ഡി സതീശന്‍

Youth Congress Secretariat March : വി.ഡി സതീശന്‍, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ ഉൾപ്പടെ മുപ്പതോളം പേരാണ് എഫ്ഐആറിൽ ഉള്ളത്

author img

By ETV Bharat Kerala Team

Published : Dec 21, 2023, 9:54 AM IST

Youth Congress Secretariat March Turned Violent ; FIR against 30 leaders Including VD Satheesan,കേസെടുത്തതില്‍ പരിഹാസവുമായി വി ഡി സതീശന്‍
Youth Congress Secretariat March Turned Violent ; FIR against 30 leaders Including VD Satheesan

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കന്‍റോൺമെന്‍റ് പൊലീസ് ആണ് കേസെടുത്തത്. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ ഉൾപ്പടെ മുപ്പതോളം പേരാണ് എഫ്ഐആറിൽ ഉള്ളത് (FIR Against VD Satheesan).

കണ്ടാലറിയാവുന്ന 300ഓളം പേർക്കെതിരെയും കന്‍റോൺമെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിൽ 50000 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ് ഐ ആറിൽ പറയുന്നത് (Youth Congress Secretariat March Turned Violent).

മാത്രമല്ല പൂജപ്പുര എസ്എച്ച്ഒ റോജിൻ, എസ്ഐഎസ്എഫിലെ ഉദ്യോഗസ്ഥരായ എപിഎസ്ഐ രാജേഷ്, സിപിഒ രതീഷ്, സന്ദീപ് അടക്കമുള്ള ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം കേസെടുത്ത പൊലീസ് നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി (VD Satheesan Mocks Pinarayi Vijayan).

Also Read : പൊലീസും യൂത്ത് കോൺഗ്രസും തമ്മിൽ ധാരണ; ജീപ്പിൽ നിന്ന് വലിച്ചിറക്കിയവരെ തിരികെ പൊലീസിന് കൈമാറി

"ഞാൻ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം" എന്നായിരുന്നു സംഭവത്തിന് പിന്നാലെ വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്. നവകേരള സദസിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. വി ഡി സതീശൻ മാർച്ച് ഉദ്‌ഘാടനം ചെയ്‌ത് മടങ്ങിയതിന് പിന്നാലെ സംഘർഷം ആരംഭിച്ചു. പിന്നാലെ പൊലീസും പ്രവർത്തകരും തമ്മിൽ തെരുവ് യുദ്ധമാണ് നടന്നത് (Youth Congress Secretariat March).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.