തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് വിലക്ക് ലംഘിച്ച 21 പേർക്കെതിരെ പൊലീസ് കേസെടുത്തു. പകർച്ച വ്യാധി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. മാസ്ക് ധരിക്കാത്ത 134 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 19 പേരിൽ നിന്നുമായി 30,600 രൂപ പിഴ ഈടാക്കി. നഗരത്തിലെ മൈക്രോ കണ്ടയിൻമെൻ്റ് സോണുകളായ കഴക്കൂട്ടം വാർഡിലെ വാറുവിളാകം കോളനി, പാൽക്കുളങ്ങര വാർഡിലെ തേങ്ങാപ്പുര ലെയിൻ, കവറടി എന്നിവിടങ്ങളിൽ നി യന്ത്രണം കർശനമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
തിരുവനന്തപുരത്ത് കൊവിഡ് വിലക്ക് ലംഘിച്ച 21 പേർക്കെതിരെ കേസ് - social distancing
മാസ്ക് ധരിക്കാത്ത 134 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 19 പേരിൽ നിന്നുമായി 30,600 രൂപ പിഴ ഈടാക്കി