ETV Bharat / state

യൂട്യൂബറെ മര്‍ദിച്ച കേസ്: ഭാഗ്യലക്ഷ്‌മിയടക്കം മൂന്ന് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു - Bhagyalakshmi, Diya Sana and Sreelakshmi are accused

അശ്ളീല വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്‌ത വിജയ്.പി.നായരെ മർദിച്ച കേസിലാണ് ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവര്‍ക്കെതിരെ കുറ്റപത്രം.

police files charge sheet against bhagyalakshmi  youtuber vijay p nair attack case  YouTuber Assault case  യൂട്യൂബറെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്‌മിയ്‌ക്കെതിരെ കുറ്റപത്രം  Bhagyalakshmi, Diya Sana and Sreelakshmi are accused  ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവര്‍ പ്രതികള്‍
യൂട്യൂബറെ മര്‍ദിച്ച കേസ്: ഭാഗ്യലക്ഷ്‌മിയടക്കം മൂന്ന് സ്‌ത്രീകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
author img

By

Published : Dec 16, 2021, 9:10 PM IST

തിരുവനന്തപുരം: യൂട്യൂബർ വിജയ്.പി.നായരെ ആക്രമിച്ച കേസിൽ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി അടക്കം മൂന്ന് സ്‌ത്രീകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. തമ്പാനൂർ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവരാണ് കേസിലെ മൂന്ന് പ്രതികൾ. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 294 (ബി), 323, 452, 506 (1), 34 എന്നി വകുപ്പുകൾ പ്രകാരമാണ് കേസ്. മൂന്ന് പ്രതികളും ഈ മാസം 22 ന് കോടതിയിൽ ഹാജരാകാൻ കോടതി സമൻസ് അയച്ചു.

also read: തോല്‍വിയില്‍ പാഠം പഠിച്ചു; സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി മെട്രോ മാൻ

സ്‌ത്രീകൾക്കെതിരെ അശ്ളീല വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്‌ത വിജയ്.പി.നായരെ മർദിച്ച കേസിലാണ് ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം തമ്പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.