ETV Bharat / state

ഭരണഘടന വിരുദ്ധ പരാമര്‍ശം : സജി ചെറിയാനെതിരെ തെളിവില്ലെന്ന് പൊലീസ്, കേസ് അവസാനിപ്പിക്കുന്നു

മന്ത്രിയായിരുന്ന സമയത്ത് സജി ചെറിയാൻ നടത്തിയ ഭരണഘടന വിരുദ്ധ പരാമർശം മാധ്യമങ്ങളിൽ അടക്കം സംപ്രേഷണം ചെയ്‌തിരുന്നു. ഇതിന്‍റെ മുഴുവൻ വീഡിയോ അടക്കം പരാതിക്കാരൻ പൊലീസിന് നൽകുകയും ചെയ്‌തു. എന്നാല്‍ വിഷയത്തില്‍ സജി ചെറിയാനെ ഇതുവരെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകാതെയാണ് കേസ് അവസാനിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്

Anti constitutional statement by Saji Cheriyan  police close the Case against Saji Cheriyan  Case against Saji Cheriyan  ex minister Saji Cheriyan  ഭരണഘടന വിരുദ്ധ പരാമര്‍ശം  സജി ചെറിയാനെതിരെ തെളിവില്ല  സജി ചെറിയാൻ നടത്തിയ ഭരണഘടന വിരുദ്ധ പരാമർശം  സജി ചെറിയാൻ
ഭരണഘടന വിരുദ്ധ പരാമര്‍ശം; സജി ചെറിയാനെതിരെ തെളിവില്ല, പൊലീസ് കേസ് അവസാനിപ്പിക്കുന്നു
author img

By

Published : Dec 4, 2022, 5:15 PM IST

തിരുവനന്തപുരം : മുന്‍ മന്ത്രി സജി ചെറിയാനെതിരായ കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്. ഭരണഘടന വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ തിരുവല്ല കോടതിയുടെ നിർദേശ പ്രകാരം എടുത്ത കേസാണ് പൊലീസ് അവസാനിപ്പിക്കുന്നത്. തെളിവില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് നടപടി.

ഇത് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് ഉടൻതന്നെ കോടതിയിൽ സമർപ്പിക്കും. കേസിലെ പരാതിക്കാരനായ അഡ്വ. ബൈജു നോയലിന് പൊലീസ് റിപ്പോര്‍ട്ട് നൽകി കഴിഞ്ഞു. ക്രിമിനൽ കേസ് നിലനിൽക്കില്ല എന്ന് ജില്ല പബ്ലിക് പ്രോസിക്യൂട്ടർ തിരുവല്ല ഡിവൈഎസ്‌പിക്ക് നിയമോപദേശം നൽകിയിട്ടുണ്ട്.

ഇവയെല്ലാം പരിഗണിച്ചാണ് കേസ് അവസാനിപ്പിക്കാം എന്ന തീരുമാനത്തിലേക്ക് പൊലീസ് എത്തിയത്. മന്ത്രിയായിരുന്ന സമയത്ത് സജി ചെറിയാൻ നടത്തിയ ഭരണഘടന വിരുദ്ധ പരാമർശം മാധ്യമങ്ങളിൽ അടക്കം സംപ്രേഷണം ചെയ്‌തിരുന്നു. ഇതിന്‍റെ മുഴുവൻ വീഡിയോ അടക്കം പരാതിക്കാരൻ പൊലീസിന് നൽകുകയും ചെയ്‌തു.

എന്നാൽ സജി ചെറിയാനെ ഇതുവരെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകാതെയാണ് പൊലീസ് കേസ് അവസാനിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.