തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ച് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിന് ആറ്റിങ്ങല്‍ എംപി അടൂർ പ്രകാശിനെതിരെ കേസെടുത്തു. അഞ്ചിൽ കൂടുതൽ ആളുകൾ കൂടിനിൽക്കാൻ പാടില്ലെന്ന നിർദേശം ലംഘിച്ചതിനെതിരെയാണ് എംപിക്കെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തത്. നെടുമങ്ങാട് കോടതി സമുച്ചയത്തിന് മുന്നിൽ ഭക്ഷണ കിറ്റ് നൽകുന്ന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അടൂർ പ്രകാശ്. ഭക്ഷണ കിറ്റ് വാങ്ങാൻ 200ല്‍ കൂടുതൽ പേർ എത്തിയിരുന്നു. എന്നാൽ കേസെടുത്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അടൂര്‍ പ്രകാശ് എംപി പ്രതികരിച്ചു.
ലോക്ക് ഡൗൺ ലംഘിച്ചതിന് അടൂർ പ്രകാശ് എംപിക്കെതിരെ കേസെടുത്തു - police
അഞ്ചിൽ കൂടുതൽ ആളുകൾ കൂടിനിൽക്കാൻ പാടില്ലെന്ന നിർദേശം ലംഘിച്ചതിനെതിരെയാണ് എംപിക്കെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തത്