ETV Bharat / state

പൊലീസ് സ്‌കൂളിൽ കയറി വിദ്യാർഥികളെ മർദിച്ചതായി പരാതി - വര്‍ക്കല പൊലീസ് ആക്രമണം

സംസ്ഥാന കബഡി താരമായ സിധീഷിന് പൊലീസിന്‍റെ ക്രൂരമായ മര്‍ദനമേറ്റു

വർക്കല
author img

By

Published : Oct 28, 2019, 2:17 PM IST

Updated : Oct 28, 2019, 7:19 PM IST

തിരുവനന്തപുരം: വർക്കലയിൽ സ്‌കൂളിൽ കടന്നു കയറി പൊലീസിന്‍റെ അതിക്രമം. വർക്കല സർക്കാർ മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. പൊലീസ് വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടി. പ്ലസ്ടു വിദ്യാര്‍ഥിയും സംസ്ഥാന കബഡി താരവുമായ സുധീഷിനാണ് പൊലീസിന്‍റെ ക്രൂരമായ മര്‍ദനമേറ്റത്. നവംബര്‍ ഏഴിന് ദേശീയ മീറ്റിന് പങ്കെടുക്കേണ്ട താരമാണ് സുധീഷ്.

പൊലീസ് സ്‌കൂളില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി

യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതിനിടെ ഒരു സംഘം വിദ്യാർഥികൾ പടക്കം പൊട്ടിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ പ്രിൻസിപ്പൽ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വർക്കല പൊലീസ് സ്റ്റേഷനിലെ എസ്ഐ അടക്കമുള്ള സംഘമാണ് സ്ഥലത്തെത്തിയത്. പടക്കം പൊട്ടിച്ച വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തി വീശിയതായും ആരോപണമുണ്ട്. സുധീഷിനെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിനെതിരെ പരാതി നൽകാനാണ് വിദ്യാർഥികളുടെ മാതാപിതാക്കളുടെ തീരുമാനം.

Intro:വർക്കല ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ പൊലീസ് കടന്നു കയറി വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി.സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതിനിടയിൽ ഒരു സംഘം വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ചു.സ്കൂൾ പ്രിൻസിപ്പൽ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി.എന്നാൽ വിദ്യാർത്ഥികൾ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതാണ് ലാത്തി വീശാൻ കാരണമെന്നാണ് പൊലിസിന്റെ വിശദീകരണം. ഈ പ്രശ്നങ്ങൾ അധ്യാപകർ നേരത്തേ ഇടപെട്ട് പരിഹരിച്ചുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ലാത്തി ചാർജ്ജിൽ +2 വിദ്യാർത്ഥി സുധീഷിന് ക്രൂരമായി പരിക്കേറ്റു.പ്ലസ് ടു വിദ്യാർത്ഥി സുധീഷ് കേരള കബഡി ടീമിൽ ജില്ലാ മത്സരത്തിലേക്ക് നവംബർ13 ന് പോകാൻ ഇരിക്കെ വെയായിരുന്നു മർദ്ദനം.Body:......Conclusion:
Last Updated : Oct 28, 2019, 7:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.