തിരുവനന്തപുരം: ചാനല്‍ ക്യാമറമാന് നേരെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കയ്യേറ്റം. തിരുവനന്തപുരത്ത് മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്‍റെ ചരമവാര്‍ഷിക ദിനാചരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.
ജയ്ഹിന്ദ് ടിവി ക്യാമറമാനായ ബിബിന്‍ കുമാറിനെയാണ് പൊലീസ് ഉദ്യോഗസ്ഥ ആക്രമിച്ചത്. ബിബിന്‍റെ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്‌തു. ക്യാമറയും മൈക്കും തകര്‍ക്കുകയും ചെയ്‌തു. ക്യാമറാമാനെ ആക്രമിച്ച സംഭവം അംഗീകരിക്കാനാകാത്തതാണെന്നും മുഖ്യമന്ത്രിയുടെയും സ്‌പീക്കറുടെയും മുന്നില്‍ സംഭവം അവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.