ETV Bharat / state

കടം വാങ്ങിയ പണം തിരികെ നൽകിയില്ല, വീട് കയറി ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍

നെടുമങ്ങാട് വിതുര സ്വദേശികളായ ശെൽവന്‍, രഞ്ജിത്ത് എന്നിവരെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

Police arrested Two persons assaulting youg man in Vithura  Vithura Crime  വിതുര ആനപ്പാറ സ്വദേശിയായ രാജീവിനെ ആക്രമിച്ചു  വിതുരയില്‍ യുവാവിന് ആക്രമണം
കടം വാങ്ങിയ പണം തിരികെ നൽക്കാത്തതിനെ തുടര്‍ന്ന് ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍
author img

By

Published : May 19, 2022, 7:36 PM IST

തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ നൽക്കാത്തതിനെ തുടര്‍ന്ന് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നെടുമങ്ങാട് വിതുര സ്വദേശികളായ ശെൽവന്‍, രഞ്ജിത്ത് എന്നിവരെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

വിതുര ആനപ്പാറ സ്വദേശിയായ രാജീവ് പ്രതിയായ സെല്‍വനില്‍ നിന്നും 5000 രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരിച്ചു തരാന്‍ ശെല്‍വന്‍ പല തവണ ആവശ്യപ്പെട്ടിട്ടും രാജീവ് തയ്യാറായില്ല. ഇതോടെ സുഹൃത്തിനൊപ്പം രാജീവിന്‍റെ വീട്ടില്‍ എത്തിയ പ്രതി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു.

ഇവിടെ വച്ച് വാക്കുതര്‍ക്കം ഉണ്ടാകുകയും പ്രതികള്‍ കയ്യില്‍ കരുതിയ കമ്പികൊണ്ട് രാജീവിന്‍റെ തലക്ക് അടിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ബോധരഹിതനായ രാജീവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ കാലിനും കൈക്കും ഗുരുതര പരിക്കുണ്ട്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സെല്‍വനെതിരെ കൊലപാതകം, മോഷണം അടക്കം പത്തോളം കേസുകള്‍ നിലവിലുണ്ട്. റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ശെല്‍വനെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.