തിരുവനന്തപുരം: കാട്ടായിക്കോണം മഠവൂർപ്പാറയ്ക്ക് സമീപം വീടിന് നേരെ നാടൻ ബോംബെറിഞ്ഞ കേസിലെ പ്രതികളെ പൊലീസ് പിടികൂടി. കാട്ടായിക്കോണം സ്വദേശി ആദർശ്(26), കൊല്ലം ശൂരനാട് സ്വദേശി അജിത്ത്(37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
വ്യാഴാഴ്‌ച വൈകിട്ട് അഞ്ചരക്ക് വീടിന് സമീപം പശുവിന് തീറ്റ നൽകുകയായിരുന്ന സതികുമാറിനെയും മക്കളെയും ആക്രമിക്കുകയും അന്നേ ദിവസം രാത്രി എട്ടു മണിക്ക് പ്രതികൾ ഇവരുടെ വീടിന് നേരെ നാടൻ ബോംബ് എറിയുകയുമായിരുന്നു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.