തിരുവനന്തപുരം:പ്രക്ഷേപകനും കവിയും ഗാന രചയിതാവുമായിരുന്ന രവീന്ദ്രൻ ചെന്നിലോട്(68) അന്തരിച്ചു. റേഡിയോ ഡോക്യുമെന്‍ററിയിൽ ദേശീയ പുരസ്കാരം ഉൾപ്പെടെ പ്രക്ഷേപണത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ആകാശവാണിയിലെ വിവിധ ജനപ്രിയ പരിപാടികളുടെ നിർമ്മാതാവും അവതാരകനുമായിരുന്ന രവീന്ദ്രൻ ചെന്നിലോട് മൂന്നു പതിറ്റാണ്ടിലേറെ ആകാശവാണിയിലെ നിറസാന്നിദ്ധ്യമായിരുന്നു. നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചു. ആകാശവാണിയിൽ പ്രക്ഷേപണം ചെയ്ത നിരവധി ലളിതഗാനങ്ങൾ രചിച്ചു. യുവവാണിയുടെ ചുമതലക്കാരനായിരുന്ന കാലത്താണ് ചലച്ചിത്ര സംവിധായകൻ പ്രിയദർശൻ, നടൻ ജഗദീഷ് തുടങ്ങിയവർ പങ്കെടുത്ത 'ഇതളുകൾ' എന്ന ഹിറ്റ് പരിപാടി പ്രക്ഷേപണം ചെയ്തത്. മലയാള സിനിമയുടെ ചരിത്രം പ്രക്ഷേപണം ചെയ്ത 'മലയാള സിനിമ ഒരു ഫ്ലാഷ് ബാക്ക്' എന്ന പരമ്പര ശ്രദ്ധേയമായി. 'പണ്ടേ തുറന്നിട്ട ജാലകം' എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിലെ ഓർക്കിഡ് കൃഷി യുടെ പ്രചാരകനുമായിരുന്നു. ചൈനയിലും ജപ്പാനിലും ഇതുമായി ബന്ധപ്പെട്ട് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. 2012 ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു. തിരുവനന്തപുരം ചെന്നിലോട് ചരുവിള വീട്ടിൽ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന നാണു ആചാരിയുടെയും തങ്കമ്മയുടെയും മകനാണ്. മംഗള രവീന്ദ്രനാണ് ഭാര്യ. ആർഷ മകളാണ്.
പ്രക്ഷേപകനും ഗാന രചയിതാവുമായ രവീന്ദ്രൻ ചെന്നിലോട് അന്തരിച്ചു - raveendran Chennilodu passed away
ആകാശവാണിയിലെ വിവിധ ജനപ്രിയ പരിപാടികളുടെ നിർമ്മാതാവും അവതാരകനുമായിരുന്ന രവീന്ദ്രൻ ചെന്നിലോട് മൂന്നു പതിറ്റാണ്ടിലേറെ ആകാശവാണിയിലെ നിറസാന്നിദ്ധ്യമായിരുന്നു. റേഡിയോ ഡോക്യുമെന്‍ററിയിൽ ദേശീയ പുരസ്കാരം ഉൾപ്പെടെ പ്രക്ഷേപണത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.