ETV Bharat / state

ന്യുമോണിയയും മെനിഞ്ചൈറ്റിസും പ്രതിരോധിക്കും ; കുഞ്ഞുങ്ങള്‍ക്കായി പുതിയ വാക്‌സിന്‍ ഒക്ടോബര്‍ മുതൽ

author img

By

Published : Sep 18, 2021, 3:44 PM IST

അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത് ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി).

pneumococcal conjugate vaccine for children  pcv for children  pneumococcal conjugate vaccine  ഒക്ടോബര്‍ മുതൽ കുഞ്ഞുങ്ങള്‍ക്കായി പുതിയ വാക്‌സിനേഷന്‍  കുഞ്ഞുങ്ങള്‍ക്കായി പിസിവി  പിസിവി  ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍  വാക്‌സിന്‍  കുഞ്ഞുങ്ങള്‍ക്കായി വാക്‌സിന്‍  vaccine for children  vaccination for children  Pneumonia  Pneumonia prevention
pneumococcal conjugate vaccine for children

തിരുവനന്തപുരം : ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്ത് കുഞ്ഞുങ്ങള്‍ക്കായി പുതിയ വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ്. യൂണിവേഴ്‌സൽ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്.

ന്യൂമോകോക്കസ് ബാക്‌ടീരിയ മൂലമുണ്ടാകുന്ന ന്യുമോണിയ, മെനിഞ്ചൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് പുതിയ വാക്‌സിന്‍.

വാക്‌സിനേഷൻ മൂന്ന് ഘട്ടമായി

1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്ന് ഡോസ് വാക്‌സിനാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. ഈ വാക്‌സിനേഷനായി മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള വിദഗ്‌ധ പരിശീലന പരിപാടി ആരോഗ്യവകുപ്പ് ആരംഭിച്ചു.

പരിശീലനം പൂര്‍ത്തിയായാലുടന്‍ തന്നെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സ്ട്രെപ്റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോകോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ എന്ന് വിളിക്കുന്നത്.

ഈ രോഗാണു ശരീരത്തിന്‍റെ പല ഭാഗങ്ങളിലായി വ്യാപിച്ച് പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കാം. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യുമോണിയ.

ന്യുമോണിയയെ പ്രതിരോധിക്കും

അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യുമോണിയ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചുമ, കഫം, ശ്വാസം എടുക്കാന്‍ പ്രയാസം, പനി, ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍.

കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്.

ALSO READ: റംബൂട്ടാനടക്കം പഴങ്ങളില്‍ നിപ വൈറസ് സാന്നിധ്യമില്ല ; പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്

ന്യൂമോകോക്കല്‍ ന്യുമോണിയയെ പ്രതിരോധിക്കാന്‍ ഈ വാക്‌സിൻ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യൂണിവേഴ്‌സൽ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്‌സിനേഷന്‍ സൗജന്യമാണ്.

ഏതൊരു വാക്‌സിൻ എടുത്തതിനുശേഷവും ഉണ്ടാകുന്നതുപോലെ കുഞ്ഞിന് ചെറിയ പനി, കുത്തിവച്ച ഭാഗത്ത് ചുവപ്പ് നിറം എന്നിവ ഉണ്ടാകാം.

പിസിവി നല്‍കുന്നതിനൊപ്പം കുഞ്ഞിന് ആ പ്രായത്തില്‍ നല്‍കേണ്ട മറ്റ് വാക്‌സിനുകളും നല്‍കാം. ഒരേസമയം വിവിധ വാക്‌സിനുകള്‍ നല്‍കുന്നത് കുഞ്ഞിന് തികച്ചും സുരക്ഷിതവും ഫലപ്രദവുമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.