ETV Bharat / state

രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാം വട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം - സുരേഷ് ഗോപി

Prime Minister Modi s Second Visit In Kerala With In Two Weeks: കൊച്ചിയില്‍ ജനുവരി 16 ന് പ്രധനമന്ത്രിയുടെ റോഡ് ഷോ, 17 ന് ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ കല്യാണം, തുടര്‍ന്ന് കൊച്ചിയില്‍ പാര്‍ട്ടി നേതാക്കളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

മോദിയുടെ റോഡ് ഷോ  Prime Minister Modi  മോദി കേരളത്തില്‍  മാലദ്വീപ് നയതന്ത്ര കാര്യം  സുരേഷ് ഗോപി  ഗുരുവായൂര്‍ ക്ഷേത്രം
Prime Minister Modi s Second Visit In Kerala With In Two Weeks
author img

By ETV Bharat Kerala Team

Published : Jan 14, 2024, 10:09 PM IST

തിരുവനന്തപുരം: രണ്ടാഴ്‌ചയ്ക്കിടെ രണ്ടാം വട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്(Prime Minister Modi s Second Visit In Kerala With In Two Weeks ). മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15 ന് മുമ്പ് പിന്‍വലിക്കണമെന്ന് മാലി ഭരണകൂടം ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരിക്കെയാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം എന്നത് ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ കേരളത്തില്‍ എത്തും മുന്നേയാണ് പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശനം നടത്തിയത്. ലക്ഷ ദ്വീപിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രധാന പ്രവേശന കവാടമാണ് കേരളം. അതുപോലെ തന്നെ ധാരാളം മാലദ്വീപ് സ്വദേശികള്‍ ചികിത്സയ്ക്കും മറ്റും ആശ്രയിക്കുന്നത് കേരളത്തെ ആണെന്നതും പ്രധാനമാണ്.

ജനുവരി 16 ന് പ്രധാനമന്ത്രി കൊച്ചിയിലെത്തും. വിമാനത്താവളത്തിലിറങ്ങുന്ന അദ്ദേഹം കൊച്ചിയില്‍ റോഡ് ഷോ നടത്തുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം നല്‍കുന്ന സൂചന. ജനുവരി 17 ന് തൃശൂര്‍ ജില്ലയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഗുരുവായൂരില്‍, നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കും. തിരികെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ആറായിത്തോളം ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യും. ബൂത്ത് - മണ്ഡലം ഭാരവാഹികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.

വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ചും അതിന്‍റെ ഗുണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സമ്മേളനത്തില്‍ വ്യക്തമാക്കുമെന്നാണ് സൂചന, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലത്തിലുള്ള നേതാക്കളെ ആവേശത്തിലാഴ്‌ത്താന്‍ മോദിക്ക് കഴിയുമെന്ന് പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. സമ്മേളന ശേഷം വൈകുന്നേരത്തോടെ പ്രധാനമന്ത്രി കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

പൊതു തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ മോദിയുടെ കേരള സന്ദര്‍ശനങ്ങള്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് സംസ്ഥാന നേതാക്കളുടെയും അണികളുടെയും പ്രതീക്ഷ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.