തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യ നിർണയം ഇന്ന് (04.05.2022) പുനരാരംഭിക്കും. പുതുക്കിയ ഉത്തര സൂചിക ഉപയോഗിച്ചാണ് മൂല്യനിർണ്ണയം പുനരാംഭിക്കുന്നത്. ഉത്തര സൂചികയിൽ അധ്യാപകർ പ്രതിഷേധിച്ചതിനെ തുടർന്നാണ് മൂല്യനിർണ്ണയം മുടങ്ങിയത്.
ആദ്യ സെഷൻ പുതുക്കിയ ഉത്തരസൂചിക പരിശോധിക്കാനായി ചെലവഴിക്കും.കൂടുതൽ ഉത്തരങ്ങൾ പുതിയ സ്‌കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉൾപ്പെട്ട വിദഗ്‌ധ സമിതിയാണ് പുതിയ സൂചിക തയ്യാറാക്കിയത്.
മൂല്യനിർണയം നടത്തിയ 28000 ഉത്തരക്കടലാസുകൾ പുതിയ സ്‌കീമിന്‍റെ അടിസ്ഥാനത്തിൽ വീണ്ടും പരിശോധിക്കും. അധ്യാപകരുടെ പ്രതിഷേധത്തേ തുടർന്ന് മൂന്ന് ദിവസം മൂല്യനിർണയം തടസപ്പെട്ടിരിരുന്നു.
ആദ്യഘട്ടത്തിൽ ഉത്തരസൂചികയിൽ അപാകത ഇല്ലെന്ന നിലപാടിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാൽ അധ്യാപകർ പ്രതിഷേധം കടുപ്പിച്ചതോടെണ് പഴയ സൂചിക പിൻവലിച്ച് പുതിയത് തയാറാക്കിയത്. പ്രതിഷേധം നീണ്ടാൽ ഫലപ്രഖ്യാപനം വൈകും എന്നതിനെ തുടർന്നാണ് വകുപ്പ് അയഞ്ഞത്.
Also read: പ്ലസ് ടു രസതന്ത്ര പരീക്ഷാ മൂല്യനിർണയം : ഉത്തര സൂചിക പുനപ്പരിശോധിക്കാൻ സർക്കാർ