ETV Bharat / state

പ്ലസ്‌വൺ ആദ്യഘട്ട അലോട്ട്‌മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു ; പ്രവേശന നടപടികള്‍ നാളെ മുതൽ

നാളെ രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന പ്രവേശന നടപടികള്‍ ഒക്ടോബര്‍ ഒന്നിന് അവസാനിക്കും

plus one first phase allotment list has published  first phase allotment list has published  first phase allotment list of plus one has published  allotment list has published  plus one allotment list has published  പ്ലസ്‌വൺ ആദ്യഘട്ട അലോട്ട്‌മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു  ആദ്യഘട്ട അലോട്ട്‌മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു  ആദ്യഘട്ട പ്ലസ്‌വൺ അലോട്ട്‌മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു  പ്ലസ്‌വൺ അലോട്ട്‌മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു  പ്ലസ്‌വൺ അലോട്ട്‌മെന്‍റ്  പ്ലസ്‌വൺ പ്രവേശനം  പ്ലസ്‌വൺ  plus one
plus one first phase allotment list has published
author img

By

Published : Sep 22, 2021, 4:00 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ്‌വൺ പ്രവേശനത്തിന്‍റെ ആദ്യഘട്ട അലോട്ട്‌മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു. നാളെ മുതലാണ് പ്രവേശന നടപടികള്‍ ആരംഭിക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുക.

നാളെ രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന പ്രവേശന നടപടികള്‍ ഒക്ടോബര്‍ ഒന്നിന് അവസാനിക്കും. ട്രയല്‍ അലോട്ട്മെന്‍റിലടക്കം ആശയക്കുഴപ്പം നിലനില്‍ക്കെയാണ് വിദ്യാഭ്യാസ വകുപ്പ് അലോട്ട്മെന്‍റുമായി മുന്നോട്ടുപോകുന്നത്.

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവര്‍ക്ക് പോലും ട്രയല്‍ അലോട്ട്മെന്‍റില്‍ ഇഷ്‌ടവിഷയങ്ങള്‍ കിട്ടിയില്ല എന്ന പരാതിയുണ്ട്. കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ചാല്‍ മാത്രമേ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയൂവെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം.

READ MORE: പ്ലസ്‌വണ്‍ പ്രവേശനത്തിന്‍റെ ആദ്യഘട്ട അലോട്ട്മെന്‍റ് പട്ടിക ഇന്ന്

എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അധിക ബാച്ച് വേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. പത്ത് ശതമാനം സീറ്റ് വര്‍ധനവിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചെങ്കിലും സാങ്കേതിക തകരാർ മൂലം വിദ്യാര്‍ഥികള്‍ക്ക് വൈബ്‌സൈറ്റില്‍ കയറാനാകുന്നില്ലെന്ന പരാതിയും വ്യാപകമായുണ്ട്. തകരാർ ഉടന്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.