ETV Bharat / state

Plus One Allotment: ആദ്യ അലോട്ട്‌മെന്‍റ് ജൂണ്‍ 19 ന്; 21ന് വൈകുന്നേരം നാല് മണി വരെ പ്രവേശനത്തിന് സൗകര്യം - വിദ്യാർഥി

അലോട്ട്‌മെന്‍റ് വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം

Plus One First Allotment  Plus One First Allotment and Admission process  Plus One Admission process latest news  Plus One  Kerala state Education department  Plus One Allotment  ആദ്യ അലോട്ട്‌മെന്‍റ് ജൂണ്‍ 19 ന്  ആദ്യ അലോട്ട്‌മെന്‍റ്  അലോട്ട്‌മെന്‍റ്  പൊതുവിദ്യാഭ്യാസ വകുപ്പ്  പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റ്  പ്ലസ് വൺ  വിദ്യാർഥി  മൊബൈല്‍ ആപ്പുമായി വിദ്യാഭ്യാസ വകുപ്പ്  വിദ്യാർഥി  പ്രവേശനം
ആദ്യ അലോട്ട്‌മെന്‍റ് ജൂണ്‍ 19 ന്; ജൂണ്‍ 21 വൈകുന്നേരം നാല് മണി വരെ പ്രവേശനത്തിന് സൗകര്യം
author img

By

Published : Jun 17, 2023, 8:18 PM IST

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ജൂൺ 19ന് പ്രസിദ്ധീകരിക്കുമെന്നറിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ജൂണ്‍ 19ന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകുന്ന തരത്തിലാണ് ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അലോട്ട്മെന്‍റ് വിവരങ്ങൾ അറിയാം.

അലോട്ട്‌മെന്‍റ് ലഭിച്ചാല്‍ എന്തുചെയ്യണം: അലോട്ട്മെന്‍റ് ലഭിച്ച സ്‌കൂളിൽ വിദ്യാർഥി രക്ഷകർത്താവിനൊപ്പം അലോട്ട്മെന്‍റ് ലെറ്ററുമായി ഹാജരാകണം. ഇതോടൊപ്പം മേയ് 31 ന് പ്രസിദ്ധീകരിച്ച സർക്കുലറിൽ നിഷ്‌കർഷിച്ചിരിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്‍റ് ലെറ്റർ അലോട്ട്മെന്‍റ് ലഭിച്ച സ്‌കൂളിൽ നിന്ന് ലഭ്യമാക്കും.

ആദ്യ അലോട്ട്മെന്‍റിൽ ഒന്നാം ഓപ്‌ഷൻ ലഭിക്കുന്നവർ സ്ഥിര പ്രവേശനം നേടുകയും മറ്റ് ഓപ്‌ഷനിൽ അലോട്ട്മെന്‍റ് ലഭിക്കുന്നവർക്ക് താത്ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. താത്കാലിക പ്രവേശനം നേടുന്നതിന് ഫീസ് അടയ്‌ക്കേണ്ടതില്ല. അലോട്ട്മെന്‍റ് ലഭിച്ചവർ താത്കാലിക പ്രവേശനമെങ്കിലും നേടിയില്ലെങ്കിൽ അടുത്ത അലോട്ട്മെന്‍റിൽ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അലോട്ട്മെന്‍റ് ലഭിച്ച മുഴുവൻ വിദ്യാർഥികളും യഥാസമയത്ത് തന്നെ പ്രവേശനത്തിന് ഹാജരാകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അറിയിച്ചു.

ഇവ ശ്രദ്ധിക്കുക: 19 മുതൽ 21 വരെ വൈകിട്ട് നാല് മണി വരെ അലോട്ട്മെന്‍റ് ലഭിച്ച സ്‌കൂളുകളിൽ പ്രവേശനം നേടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സ്പോർട്‌സ്‌ ക്വാട്ട അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും. 20 മുതൽ 21 വരെ അഡ്‌മിഷൻ എടുക്കാവുന്നതാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അതേസമയം വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പ്രകാരം പ്രിൻസിപ്പൽമാർ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്നും അറിയിച്ചിട്ടുണ്ട്.

മൊബൈല്‍ ആപ്പുമായി വിദ്യാഭ്യാസ വകുപ്പ്: വിദ്യാർഥികളുടെ ഹാജര്‍ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള ബന്ധം സുഗമമാക്കാനും കൈറ്റിന്‍റെ സമ്പൂർണ പ്ലസ് മൊബൈൽ ആപ്ലിക്കേഷനും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. കുട്ടികളെ സംബന്ധിക്കുന്ന വിവരം സംസ്ഥാന സര്‍ക്കാരിന്‍റെ സ്‌റ്റേറ്റ് ഡാറ്റ സെന്‍ററില്‍ നിലനിര്‍ത്തി ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തിയാണ് ആപ്പ് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. ആപ്പിൽ അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പ്രത്യേകം ലോഗിന്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പ്രവര്‍ത്തനം ഇങ്ങനെ: കുട്ടികളുടെ ഫോട്ടോ സ്‌കാന്‍ ചെയ്തോ അല്ലാതെയോ ആണ് സമ്പൂര്‍ണയില്‍ അപ്‍ലോഡ് ചെയ്യേണ്ടത്. അധ്യാപകന് സമ്പൂര്‍ണ പ്ലസ് ആപ്പ് ഉപയോഗിച്ച് കുട്ടിയുടെ ചിത്രമെടുത്ത് നേരിട്ട് എളുപ്പത്തില്‍ പോര്‍ട്ടലില്‍ അപ്‍ലോ‍ഡ് ചെയ്യാനും സാധിക്കും. സമ്പൂര്‍ണ പ്ലസിലെ സേവനങ്ങള്‍ മൊബൈലിലേതിന് സമാനമായി കംപ്യൂട്ടറിലും ലഭ്യമാകും. കുട്ടികളെ സംബന്ധിക്കുന്ന റിപ്പോർട്ടുകൾ, ടിസി, സ്‌കോളർഷിപ്പുകൾക്കാവശ്യമായ ലിസ്‌റ്റുകൾ, സ്‌കൂൾ കലോത്സവം, ശാസ്‌ത്രോത്സവം, കായികോത്സവം തുടങ്ങിയ മത്സരങ്ങൾക്കാവശ്യമായ പ്രവേശന ഫോറങ്ങൾ തയ്യാറാക്കൽ, കുട്ടികളുടെ ആധാർ പരിശോധന എന്നിവയടക്കമുള്ള സേവനങ്ങൾ സമ്പൂർണ പ്ലസ് ആപ്ലിക്കേഷൻ വഴി ലഭ്യമാകും.

Also read: അക്കാദമിക്ക് കലണ്ടറില്‍ തിരുത്ത് വരും; സ്‌കൂളുകള്‍ മാര്‍ച്ച് 31 വരെ മാത്രം, സംസ്ഥാനത്ത് പ്രവര്‍ത്തി ദിനം 205 ദിവസം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.