തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്നത് ആസൂത്രിതമായ കലാപമെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി എംപി. സർക്കാർ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഗുജറാത്ത് കലാപ കാലത്തെ പോലെ പൊലീസ് അക്രമത്തില്‍ നോക്കി നിൽക്കുകയാണ്. സാമുദായിക അടിസ്ഥാനത്തിലാണ് കലാപം നടക്കുന്നത്. ഡൽഹിയിലെ അവസ്ഥ വളരെ ഗുരുതരമാണ്. അടിയന്തരമായി ഇടപെടണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ നേതാക്കളുമായി ആശയവിനിമയം നടത്തുകയാണ്.
ഡല്‍ഹിയിലേത് ആസൂത്രിത കലാപമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി - kunjalikkutti mp latest news
ഗുജറാത്ത് കലാപത്തിലെ പോലെ പൊലീസ് നോക്കു കുത്തിയെന്നും കുഞ്ഞാലിക്കുട്ടി.
ഡല്‍ഹിയിലേത് ആസൂത്രിത കലാപമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്നത് ആസൂത്രിതമായ കലാപമെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി എംപി. സർക്കാർ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഗുജറാത്ത് കലാപ കാലത്തെ പോലെ പൊലീസ് അക്രമത്തില്‍ നോക്കി നിൽക്കുകയാണ്. സാമുദായിക അടിസ്ഥാനത്തിലാണ് കലാപം നടക്കുന്നത്. ഡൽഹിയിലെ അവസ്ഥ വളരെ ഗുരുതരമാണ്. അടിയന്തരമായി ഇടപെടണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ നേതാക്കളുമായി ആശയവിനിമയം നടത്തുകയാണ്.
Last Updated : Feb 25, 2020, 7:46 PM IST