തിരുവനന്തപുരം: പാലായിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ജയിച്ചത് യുഡിഎഫ് വേണ്ടെന്ന് ജനം ചിന്തിക്കുന്നതിന്‍റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും കേരളത്തിനാകെയുള്ള സൂചനയാണ് പാലായിലെ വിജയമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. പാലായിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. ഇടതുപക്ഷ സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും സർക്കാരിന് കൂടുതൽ ഉത്തരവാദിത്തം നൽകുന്നതാണ് പാലായിലെ ജനവിധിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്‍റെ സുസ്ഥിര വികസന-ജനക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കരുത്ത് പകരുന്നതാണ് പാലായിലെ വിജയമാണ്. തെരഞ്ഞെടുപ്പ് ഫലങ്ങൾ നിലവിലുള്ള സർക്കാരിന്റെ പ്രവർത്തന ഫലമാണെന്നും പിണറായി കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കരുത്ത് പകരുന്ന ജനവിധിയാണ് പാലാ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ കുറിച്ചു.