ETV Bharat / state

സംസ്ഥാനത്ത് മെയ് നാല് മുതൽ ഒൻപത് വരെ കർശന നിയന്ത്രണം - Pinarayi vijayan

രോഗവ്യാപനം കൂടിയ സാഹചര്യം പരിഗണിച്ച് സിനിമ, ടിവി സീരിയൽ ഷൂട്ടിംഗ് നിർത്തിവയ്ക്കണം. രണ്ട് മണിക്ക് ശേഷം ബാങ്കുകൾ പ്രവർത്തിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഒരാഴ്ച്ച കർശന നിയന്ത്രണം  കോവിഡ് വ്യാപനം  കർശന നിയന്ത്രണം  Pinarayi vijayan  pinarayi vijayan press meet
കേരളത്തിൽ മെയ് നാല് മുതൽ ഒൻപത് വരെ കർശന നിയന്ത്രണം
author img

By

Published : Apr 29, 2021, 6:31 PM IST

Updated : Apr 29, 2021, 7:26 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്‌ചത്തേക്ക് കർശന നിയന്ത്രണം. മെയ് നാല് മുതൽ ഒൻപത് വരെയാണ് ക്രമീകരണങ്ങള്‍ കടുപ്പിക്കുന്നത്. കൊവിഡ് വ്യാപനം അതീവ ഗുരുതരമാകുന്ന സാഹചര്യത്തിലാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

രോഗവ്യാപനം കൂടിയ സാഹചര്യം പരിഗണിച്ച് സിനിമ, ടിവി സീരിയൽ ഷൂട്ടിംഗ് നിർത്തിവയ്ക്കണം. പച്ചക്കറി, മീൻ മാർക്കറ്റ് തുടങ്ങിയ ഇടങ്ങളില്‍ രണ്ട് മീറ്റർ അകലം പാലിച്ചുവേണം കച്ചവടം നടത്താൻ. ഇത്തരക്കാർ രണ്ട് മാസ്‌ക് ധരിക്കുകയും സാധനങ്ങൾ വീട്ടിൽ എത്തിച്ച് നൽകുകയും വേണം.

മെഡിക്കൽ വാഹനങ്ങൾ പരിശോധനയില്ലാതെ കടത്തിവിടും. ബാങ്കുകൾ രണ്ട് മണിക്ക് ശേഷവും പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് പാടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജീവനക്കാർക്ക് ടാർഗറ്റ് നിശ്ചയിച്ച് കൊടുക്കുന്നത് ശരിയല്ല. ഫലപ്രഖ്യാപന ദിവസം ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Last Updated : Apr 29, 2021, 7:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.