ETV Bharat / state

Pinarayi Vijayan On India Renaming: 'ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം?'; പുനര്‍നാമകരണ ശ്രമത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Chief Minister Pinarayi Vijayan on Renaming India as Bharat: രാജ്യത്തിന്‍റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

Pinarayi Vijayan on India Renaming  Pinarayi Vijayan  India Renaming  Chief Minister Pinarayi Vijayan  Chief Minister  Bharat  India  Facebook Post  Arvind Kejriwal  Delhi Chief Minister  Mamata Banerjee  MK Stalin  ഇന്ത്യ  ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം  പുനര്‍നാമകരണ ശ്രമത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി  മുഖ്യമന്ത്രി  രാജ്യത്തിന്‍റെ ബഹുസ്വരത  പിണറായി വിജയന്‍  മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിൽ  ഫേസ്ബുക്  ബിജെപി ഇതര മുഖ്യമന്ത്രിമാര്‍  അരവിന്ദ് കെജ്‌രിവാള്‍  മമത ബാനർജി  എംകെ സ്‌റ്റാലിന്‍
Pinarayi Vijayan on India Renaming
author img

By ETV Bharat Kerala Team

Published : Sep 6, 2023, 10:19 PM IST

തിരുവനന്തപുരം: രാജ്യത്തിന്‍റെ പേര് ഇന്ത്യ (India) എന്നതില്‍ നിന്ന് ഭാരത് (Bharat) എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ (Central Government) ശ്രമം നടക്കുന്നുവെന്ന ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കവെ വിഷയത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് 'ഇന്ത്യ' എന്ന പദം ഒഴിവാക്കുന്നതിന്‌ പിന്നിലുള്ളതെന്ന് മുഖ്യമന്ത്രി (Chief Minister) വിമര്‍ശിച്ചു. രാജ്യത്തിന്‍റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരം സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണമെന്നും, ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ (Facebook Post) ചോദിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം: രാജ്യത്തിന്‍റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കം. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണം. ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് 'ഇന്ത്യ' എന്ന പദം ഒഴിവാക്കുന്നതിന്‌ പിന്നിലുള്ളത്.

ഭരണഘടന അതിന്‍റെ ഒന്നാം അനുച്ഛേദത്തിൽ, നമ്മുടെ രാജ്യത്തെ 'India, that is Bharat' (ഇന്ത്യ, അതായത് ഭാരതം) എന്ന്‌ വിശേഷിപ്പിക്കുന്നു. അതുപോലെ, ഭരണഘടനയുടെ 'ആമുഖം' തുടങ്ങുന്നത് 'We, the people of India' എന്നു പറഞ്ഞുകൊണ്ടാണ്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടന ഭേദഗതിക്കാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. ഇതിന്‍റെ മുന്നോടിയാണ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കൾക്കുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്‍റ് ഓഫ് ഇന്ത്യ' എന്നതിന്‌ പകരം 'പ്രസിഡന്‍റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഭരണഘടനയുടെ സത്തയ്ക്ക്‌ തന്നെ എതിരാണ്.

ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം?. സ്‌കൂൾ തലം മുതൽ കുട്ടികൾ പഠിച്ചുവളരുന്ന "ഇന്ത്യ എന്‍റെ രാജ്യമാണ്; എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്" എന്ന രാജ്യചിന്തയെ പോലും മനസുകളിൽ നിന്ന് മായ്ച്ചുകളയാനുള്ള ആസൂത്രിത നീക്കമായി വേണം ഇതിനെ കാണാൻ. ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായ നീക്കമായിക്കൂടാ. അത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. അതിനാൽ രാജ്യത്തിന്‍റെ പേര് മാറ്റാനുള്ള നടപടികളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം.

Also Read: Shashi Tharoor on India Renaming: 'ഇന്ത്യ എന്ന പേരിനെ എതിര്‍ത്തത് ജിന്ന, ബിജെപി ജിന്നയുടെ വീക്ഷണത്തെ പിന്തുണയ്‌ക്കുന്നു'; ശശി തരൂര്‍

രാജ്യത്തിന്‍റെ പേര് മാറ്റാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ പ്രതിപക്ഷ നിരയിലെ നേതാക്കളും ബിജെപി ഇതര മുഖ്യമന്ത്രിമാരും മുമ്പ് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ ഐക്യം തങ്ങളുടെ സഖ്യത്തിന്‍റെ പേര് ഭാരത് എന്നാക്കി മാറ്റിയാല്‍, ബിജെപി ഭാവിയില്‍ ഇനിയും പേര് മാറ്റം നടത്തുമോ എന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയും (Delhi Chief Minister) ആം ആദ്‌മി പാര്‍ട്ടി (Aam Aadmi Party) നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്‍റെ (Arvind Kejriwal) പരിഹാസം.

ഈ രാജ്യത്തെ എല്ലാവർക്കും ഇന്ത്യ, ഭാരതമാണെന്ന് അറിയാമെന്നും എന്നാൽ പുറംലോകം നമ്മെ അറിയുന്നത് ഇന്ത്യയിലൂടെ മാത്രമാണെന്നും ആയിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ (Mamata Banerjee) പ്രതികരണം. മാത്രമല്ല ഇന്ത്യയെ ഭാരതാക്കി മാറ്റാനുള്ള ബിജെപി നീക്കത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിനും (MK Stalin) വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്തുമെന്നായിരുന്നു ബിജെപി വാഗ്‌ദാനം ചെയ്‌തിരുന്നതെങ്കില്‍ ഒമ്പത് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ക്ക് ലഭിച്ചത് ഒരു പേര് മാറ്റം മാത്രമാണെന്നും സ്‌റ്റാലിന്‍ കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.