തിരുവനന്തപുരം: കൊച്ചി മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാരിന് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് എങ്ങനെ നടപ്പാക്കാമെന്ന് പരിശോധിക്കാം. കേന്ദ്ര സർക്കാരുമായി ആലോചിച്ച് നടപടി എടുക്കാമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിങ് ഏജന്‍സിയെ സമീപിച്ചിട്ടില്ല. 1016 കോടി രൂപ വായ്‌പ എടുക്കാന്‍ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.