ചെന്നൈ: തൊഴിലാളിയെ ആക്രമിച്ച് തടവിലാക്കിയ കേസിൽ 'ഗോട്ട്' നടി പാർവതി നായർക്കെതിരെ കേസെടുത്തു. സുഭാഷ് ചന്ദ്രബോസ് എന്നയാളെ ആക്രമിച്ച കേസിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ബോസിൻ്റെ പരാതിയെ തുടർന്ന് നടിക്കും മറ്റ് അഞ്ച് പേർക്കുമെതിരെ 296(ബി), 115(2), 351(2) ബിഎൻഎസ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്തത്.
2022 ൽ ആണ് കേസിനാസ്‌പദമായ സംഭവം. കെജെആർ സ്റ്റുഡിയോയിൽ ഹെൽപ്പറായി ജോലി ചെയ്‌തിരുന്ന ബോസിനോട് നടി വീട്ടു ജോലി ചെയ്യുന്നതിനായി ആവശ്യപ്പെട്ടു. ഈ സമയത്ത് നടിയുടെ വീട്ടിൽ നിന്നും ലാപ്‌ടോപ്പ്, വാച്ച്, കാമറ, മൊബൈൽ ഫോൺ എന്നിവ സുഭാഷ് മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് നടി പൊലീസിൽ പരാതി നൽകി.
ജയിൽ മോചിതനായ ശേഷം കെജെആർ സ്റ്റുഡിയോയിൽ ജോലിയ്‌ക്കായി മടങ്ങിയെത്തിയ ബോസിനെ ആക്രമണത്തിനിരയാക്കുകയാക്കി. നടി മുഖത്തടിക്കുകയും മറ്റ് അഞ്ച് പേർ തന്നെ അസഭ്യം പറയുകയും ചെയ്‌തുവെന്ന് അദ്ദേഹം ആരോപിച്ചു.
തേനാംപേട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെത്തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. സൈദാപേട്ട മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പാർവതി നായർ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.