തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനം. നേരത്തെ 750 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനായിരുന്നു തീരുമാനം. ഇതിനായി സത്യപ്രതിജ്ഞ നടക്കുന്ന സ്ഥലത്ത് ലോക്ക്ഡൗണില്‍ ഇളവ് നല്‍കി ഉത്തരവിറക്കാനുമായിരുന്നു തീരുമാനം.
READ MORE: സത്യപ്രതിജ്ഞ ചടങ്ങിന് ആള്‍ക്കൂട്ടമുണ്ടാകില്ലെന്ന സൂചന നല്‍കി മുഖ്യമന്ത്രി
എന്നാൽ കൊവിഡ് രോഗ വ്യാപനം ഉയര്‍ന്ന് നില്‍ക്കുന്ന തിരുവനന്തപുരത്ത് നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ നിലവില്‍ വരികയാണ്. അതുകൊണ്ട് തന്നെ വലിയ രീതിയില്‍ ആളുകള്‍ ഒത്തു ചേരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ നടക്കും. എത്രപേര്‍ പങ്കെടുക്കുമെന്നത് സംബന്ധിച്ച് നാളെ അന്തിമ തീരുമാനമുണ്ടാകും. നാളത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ചടങ്ങ് എങ്ങനെ എന്നത് സംബന്ധിച്ച് വിശദീകരിക്കും.
READ MORE: മന്ത്രിസഭ രൂപീകരണം : അവസാനഘട്ട ഉഭയകക്ഷി ചർച്ചകളിലേക്ക് കടന്ന് ഇടതുമുന്നണി