തിരുവനന്തപുരം : സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണങ്ങളില്‍ ഇന്നും (സെപ്‌റ്റംബര്‍ 26) അറസ്റ്റ്. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നായി 221 എസ്‌ഡിപിഐ പ്രവര്‍ത്തകരാണ് പിടിയിലായത്. ഇതോടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 1809 ആയി.
ബസുകള്‍ക്കും കടകള്‍ക്കും നേരെ ആക്രമണം നടത്തിയവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്‌ചയുണ്ടായ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ ആക്രമണത്തെ തുടര്‍ന്ന് 58 ബസുകളാണ് തകര്‍ന്നത്. അതേസമയം ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരില്‍ നിന്ന് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
5 കോടി 6 ലക്ഷം രൂപ നഷ്‌ട പരിഹാരം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വിവിധയിടങ്ങളില്‍ നിന്ന് അറസ്റ്റിലായവരുടെ എണ്ണം താഴെ.
ജില്ല/സ്ഥലം | അറസ്റ്റിലായവരുടെ എണ്ണം |
തിരുവനന്തപുരം സിറ്റി | 52 |
തിരുവനന്തപുരം റൂറല്‍ | 152 |
കൊല്ലം സിറ്റി | 191 |
കൊല്ലം റൂറല്‍ | 109 |
പത്തനംതിട്ട | 137 |
ആലപ്പുഴ | 73 |
കോട്ടയം | 387 |
ഇടുക്കി | 30 |
എറണാകുളം സിറ്റി | 65 |
എറണാകുളം റൂറല്‍ | 47 |
തൃശൂര്‍ സിറ്റി | 12 |
തൃശൂര്‍ റൂറല്‍ | 21 |
പാലക്കാട് | 77 |
മലപ്പുറം | 165 |
കോഴിക്കോട് സിറ്റി | 37 |
കോഴിക്കോട് റൂറല്‍ | 23 |
വയനാട് | 114 |
കണ്ണൂര്‍ സിറ്റി | 52 |
കണ്ണൂര്‍ റൂറല്‍ | 12 |
കാസര്‍കോട് | 53 |