തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില ഇന്നും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 35 പൈസയാണ് വർധിപ്പിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ നാല് തവണയാണ് വില കൂടിയത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 101.14 രൂപയും കൊച്ചിയില്‍ 99.26 രൂപയുമാണ് പുതിയ വില. കഴിഞ്ഞ മാസം മാത്രം രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചത് 17 തവണയാണ്. ജൂണ്‍ 24നാണ് സംസ്ഥാനത്ത് പെട്രോള്‍ വില 100 കടന്നത്. പ്രീമിയം പെട്രോൾ വില ജൂണ്‍ എട്ടിന് നൂറു കടന്നിരുന്നു.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മെയ് നാല് മുതൽ പെട്രോൾ– ഡീസൽ വിലയിൽ തുടർച്ചയായ വർധനയാണുണ്ടാകുന്നത്. ഇന്ധനവില വർധനവിനെതിരെ പത്ത് ദിവസം നീളുന്ന രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ജൂലൈ 7 മുതൽ 17 വരെയാണ് പ്രതിഷേധ പരിപാടികള്‍ നടക്കുക.
Also Read: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം പുതിയ മന്ദിരത്തില്‍