തിരുവനന്തപുരം: രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഇന്നും (30.03.2022) കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരാഴ്‌ച കൊണ്ട് ഒരു ലിറ്റർ പെട്രോളിന് ആറ് രൂപ 10 പൈസയും ഡീസലിന് അഞ്ച് രൂപ 86 പൈസയുമാണ് വർധിച്ചത്.
ഒൻപത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വർധനവാണിത്. ഇതോടെ ഒരു ലീറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 112 രൂപ 40 പൈസയും, എറണാകുളത്ത് 110 രൂപ 41 പൈസയും, കോഴിക്കോട് 110 രൂപ 58 പൈസയും നല്‍കണം.
തിരുവനന്തപുരത്ത് ഡീസല്‍ വില ലിറ്ററിന് നൂറു രൂപയ്ക്ക് അടുത്തെത്തിയിട്ടുണ്ട്. 99 രൂപ 31 പൈസയാണ് തിരുവനന്തപുരത്തെ ഇന്നത്തെ വില. എറണാകുളത്ത് 97 രൂപ 45 പൈസ, കോഴിക്കോട് 97 രൂപ 63 പൈസ എന്നിങ്ങനെയാണ് ഡീസലിന്‍റെ പുതിയ നിരക്ക്.
also read: സര്‍ക്കാരിന് ആശ്വാസവും വിമര്‍ശനവും ; സിൽവർ ലൈൻ സർവേക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി
5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 4 മുതൽ വില വർധിപ്പിക്കുന്നത് നിർത്തിവെച്ചിരുന്നു. ഈ കാലയളവിൽ ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 30 ഡോളറാണ് വർധിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ തുടർച്ചയായി ഇന്ധനവില കുതിച്ചുയരുന്ന അവസ്ഥയാണ്.