ETV Bharat / state

Peroorkada Theft | സംസ്ഥാനം കടക്കാനിരിക്കെ കവർച്ച സംഘം പിടിയില്‍, പേരൂർക്കടക്കാർക്ക് ആശ്വാസം - പേരൂര്‍ക്കട

ആളില്ലാതിരുന്ന സമയത്ത് പുലര്‍ച്ചെ വീടിന്‍റെ വാതിലുകള്‍ തകര്‍ത്തായിരുന്നു മോഷ്‌ടാക്കള്‍ കവര്‍ച്ച നടത്തിയിരുന്നത്.

Peroorkada Theft  robbers arrested  Latest News  Peroorkada  പേരൂര്‍ക്കടയില്‍ കവര്‍ച്ച  അഞ്ചംഗ സംഘം പൊലീസ് പിടിയില്‍  പിടിവീഴുന്നത് സംസ്ഥാനം കടക്കാനിരിക്കെ  ഉടമകള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്  മോഷ്‌ടാക്കള്‍  പേരൂര്‍ക്കട  കവര്‍ച്ച
പേരൂര്‍ക്കടയില്‍ കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയില്‍
author img

By

Published : Jul 24, 2023, 5:42 PM IST

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വീടുകളില്‍ കവര്‍ച്ച നടത്തിയ സംഘത്തെ പിടികൂടി. സംഭവത്തില്‍ അഞ്ചംഗ സംഘമാണ് പേരൂര്‍ക്കട പൊലീസിന്‍റെ പിടിയിലായത്. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സംഘത്തെ പൊലീസ് പിടികൂടുന്നത്.

Peroorkada Theft  robbers arrested  Latest News  Peroorkada  പേരൂര്‍ക്കടയില്‍ കവര്‍ച്ച  അഞ്ചംഗ സംഘം പൊലീസ് പിടിയില്‍  പിടിവീഴുന്നത് സംസ്ഥാനം കടക്കാനിരിക്കെ  ഉടമകള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്  മോഷ്‌ടാക്കള്‍  പേരൂര്‍ക്കട  കവര്‍ച്ച
പിടിയിലായ കൊപ്ര ബിജുവെന്ന രാജേഷ്, ഷഫീഖ് എന്നിവര്‍

വട്ടിയൂര്‍ക്കാവ് കുലശേഖരം കടയല്‍മുടുമ്പ് പഴവിളാകത്ത് വീട്ടില്‍ കൊപ്ര ബിജുവെന്ന രാജേഷ് (42), കൊല്ലം പാരിപ്പള്ളി സ്വദേശികളായ വിഷ്‌ണുവെന്ന അനുരാഗ് (26), നൗഫലെന്ന മിഥുന്‍ ഷാ(26), ഷഫീഖ്(23), ഷമീര്‍(26) എന്നിവരാണ് പിടിയിലായത്. പേരൂര്‍ക്കട മണ്ണാമൂല പത്മവിലാസം ലെയിനില്‍ കാര്‍ത്തികേയന്‍, പണിക്കേഴ്‌സ് ലെയിനില്‍ അന്‍സര്‍ എന്നിവരുടെ വീട്ടില്‍ ഈ മാസം ഒമ്പതിനായിരുന്നു പ്രതികള്‍ കവര്‍ച്ച നടന്നത്. ഉടമകള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പുലര്‍ച്ചെ വീടിന്‍റെ വാതിലുകള്‍ തകര്‍ത്തായിരുന്നു സംഘം കവര്‍ച്ച നടത്തിയിരുന്നത്.

മോഷ്‌ടാക്കള്‍ക്ക് പിടിവീഴുന്നത് ഇങ്ങനെ: രണ്ട് വീടുകളില്‍ നിന്നുമായി രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണവും പണവുമായിരുന്നു ഇവര്‍ കവര്‍ന്നത്. കവര്‍ച്ച നടന്നതിന് ശേഷം സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് രണ്ട് വീടുകളിലും കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. കവര്‍ച്ച നടന്ന ദിവസം തന്നെ വീടുകളില്‍ നിന്നും കുറ്റവാളികളുടേതെന്ന് സംശയിക്കുന്ന വിരലടയാളം പൊലിസ് ശേഖരിച്ചിരുന്നു. പിന്നീടുള്ള പരിശോധനയില്‍ വളരെ പണിപ്പെട്ടാണ്, പ്രതികളില്‍ ഒരാളും സ്ഥിരം കുറ്റവാളിയുമായ രാജേഷിന്‍റെ വിരലടയാളം പൊലീസ് തിരിച്ചറിയുന്നത്.

പിടിയിലായ നൗഫലെന്ന മിഥുന്‍ഷാ, വിഷ്ണുവെന്ന അനുരാഗ്, ഷമീര്‍ എന്നിവര്‍

മറ്റ് സംസ്ഥാനങ്ങളിലെ മോഷ്‌ടാക്കളുമായി ബന്ധപ്പെട്ട് മുന്‍പും ഇയാള്‍ കവര്‍ച്ച കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ അന്തര്‍സംസ്ഥാന മോഷ്‌ടാക്കളുടെ സംഘമാണോ കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് ഒരു ഘട്ടത്തില്‍ സംശയിച്ചിരുന്നു. കേരളത്തില്‍ മോഷണം നടത്തിയാല്‍ പിന്നീട് മറ്റ് ജില്ലകളിലേക്ക് കടക്കുന്നതാണ് രാജേഷിന്‍റെ സ്ഥിരം ശൈലി. ഇതോടെ സിറ്റി ഷാഡോ പൊലീസിന്‍റെ നേതൃത്വത്തിലും അന്വേഷണം ആരംഭിക്കുകയായിരുന്നു.

Also Read: Theft| മോഷ്‌ടിച്ചത് വജ്രമോതിരം, പൊലീസിനെ ഭയന്ന് ടോയ്‌ലറ്റിലിട്ടു, ദന്തല്‍ക്ലിനിക്കിലെ ജീവനക്കാരി പിടിയിലായതിങ്ങനെ...

സംസ്ഥാനമൊട്ടാകെ നടത്തിയ അന്വേഷണത്തില്‍ രാജേഷ് കൊല്ലത്തെ ഒരു ആശുപത്രിയിലുള്ളതായി വിവരം ലഭിച്ചിരുന്നു. രാജേഷിനെ പിടികൂടിയതിന് ശേഷമാണ് മറ്റ് പ്രതികളെ പിടികൂടിയത്. മോഷ്‌ടിച്ച ആഭരണങ്ങളും ഇവര്‍ ആറ്റിങ്ങലിലെ ഒരു ജ്വല്ലറിയില്‍ വില്‍പന നടത്തിയിരുന്നു. ഇതും പൊലീസ് കണ്ടെടുത്തു.

പ്രതികള്‍ പരസ്‌പരമുള്ള ബന്ധം: സംഘത്തിലെ മറ്റ് പ്രതികളായ അനുരാഗും രാജേഷും പാരിപ്പള്ളി ജയിലില്‍ ഒരുമിച്ച് തടവുശിക്ഷ അനുഭവിച്ചവരാണ്. അടുത്തകാലത്താണ് ഇവര്‍ പുറത്തിറങ്ങുന്നത്. വ്യാജ നമ്പര്‍ ഉപയോഗിച്ച വാഹനമായിരുന്നു ഇവര്‍ മോഷണത്തിനായി ഉപയോഗിച്ചിരുന്നത്. മോഷ്‌ടിച്ച മുതല്‍ പങ്കിട്ട ശേഷം ഒളിവില്‍ പോകുന്നതാണ് ഇവരുടെ രീതി.

വാഹന നമ്പറും മൊബൈല്‍ നമ്പറും ഇടക്കിടെ മാറിയാണ് കുറ്റകൃത്യത്തിന് ശേഷം ഇവര്‍ പൊലീസിന്‍റെ കണ്ണുവെട്ടിക്കുന്നത്. സമാന മാതൃകയില്‍ മോഷണം നടത്തിയതിനാല്‍ വിവിധ ജില്ലകളില്‍ കൊപ്ര ബിജുവെന്ന രാജേഷിന്‍റെ പേരില്‍ നിരവധി കേസുകളുള്ളതായി പേരൂര്‍ക്കട പൊലീസ് പറയുന്നു.

Also Read: Fish stolen | ഒന്നേകാൽ ലക്ഷത്തിന്‍റെ മീന്‍ മോഷ്‌ടിച്ച് കടത്തി ; 3 പേർ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.