ETV Bharat / state

കൊട്ടിക്കലാശത്തിന് അനുമതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ - നിയമസഭാ തെരഞ്ഞെടുപ്പ്

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

Kottikkalasham  കൊട്ടിക്കലാശം  കൊവിഡ്  covid  തെരഞ്ഞെടുപ്പ്  Election  നിയമസഭാ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് കമ്മിഷന്‍
കൊട്ടിക്കലാശത്തിന് അനുമതി നിഷേധിച്ചു
author img

By

Published : Apr 2, 2021, 8:38 PM IST

തിരുവനന്തപുരം: ഏപ്രില്‍ 6ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൊട്ടിക്കലാശത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നിഷേധിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കേന്ദ്ര ഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

തെരഞ്ഞെടുപ്പിന് 72 മണിക്കൂര്‍ മുന്‍പ് ബൈക്ക് റാലി പാടില്ലെന്ന് കമ്മിഷന്‍ നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏപ്രില്‍ 4 മുതൽ മൈക്ക് അനൗണ്‍സ്‌മെന്‍റുകളും അനുവദിക്കില്ല. വിലക്ക് ലംഘിച്ചാല്‍ കേസെടുക്കാൻ പൊലീസിന് നിര്‍ദ്ദേശവും നല്‍കി.

അതേസമയം തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ല കലക്‌ടര്‍ നവ്‌ജ്യോത് ഖോസെ അറിയിച്ചു. ഏപ്രില്‍ 2 അര്‍ധരാത്രി മുതല്‍ ബൈക്ക് റാലികളോ കൊട്ടിക്കലാശത്തിന് നിശ്ചയിച്ചിരുന്ന ഏപ്രില്‍ 4ന് യാതൊരു വിധ ഉച്ച ഭാഷിണികളോ അനൗണ്‍സ്‌മെന്‍റുകളോ അനുവദിക്കില്ല. ജില്ലയിലെ ഗസ്റ്റ് ഹൗസുകളില്‍ ഉള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടുന്നത് പ്രത്യേകം നിരീക്ഷിക്കും. വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള സൗജന്യ ഭക്ഷണം, സൗജന്യ പാര്‍ട്ടികള്‍, ഏതെങ്കിലും തരത്തിലുള്ള പാരിതോഷികങ്ങൾ എന്നിവ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന് 100 മീറ്റര്‍ പരിധിയില്‍ ഒരു തരത്തിലുള്ള പ്രചാരണവും അനുവദിക്കില്ലെന്നും കലക്‌ടര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.