ETV Bharat / state

നടുറോഡില്‍ ഓണാഘോഷം; നൂറിലേറെ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് - പെരിങ്ങമല കോളജിലെ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് അമ്മയ്‌ക്കും മകനും പരിക്കേറ്റ സംഭവം; നൂറിലേറെ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

റാലിക്കിടെ വിദ്യാര്‍ഥികളുടെ ജീപ്പിടിച്ച് അമ്മയ്ക്കും അഞ്ച് വയസുകാരനായ മകനും പരിക്കേറ്റു.

പെരിങ്ങമല കോളജിലെ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് അമ്മയ്‌ക്കും മകനും പരിക്കേറ്റ സംഭവം; നൂറിലേറെ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
author img

By

Published : Sep 5, 2019, 4:46 PM IST

Updated : Sep 5, 2019, 7:32 PM IST

തിരുവനന്തപുരം: പാലോട് പെരിങ്ങമ്മല ഇഖ്‌ബാല്‍ കോളജില്‍ അതിരുവിട്ട ഓണാഘോഷം നടത്തിയ നൂറിലേറെ വിദ്യാര്‍ഥികള്‍ക്കെതിരെ പാലോട് പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കോളജിന് പുറത്ത് ജീപ്പ് റാലിയും ബൈക്ക് റാലിയും നടത്തി. റാലിക്കിടെ വിദ്യാര്‍ഥികളുടെ ജീപ്പിടിച്ച് ഒരു അമ്മയ്ക്കും അഞ്ച് വയസുകാരനായ മകനും പരിക്കേറ്റു.

അതിരുവിട്ട ഓണാഘോഷം; നൂറിലേറെ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും ഗതാഗതം തടസപ്പെടുത്തിയതിനും പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചതിനുമാണ് കണ്ടാലറിയാവുന്ന 100 വിദ്യാർഥികള്‍ക്കെതിരെ പാലോട് പൊലീസ് കേസെടുത്തത്. കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ പറഞ്ഞു. ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഇറക്കിയ സർക്കുലർ പ്രിൻസിപ്പാൾമാര്‍ നടപ്പാക്കണമെന്ന് കെ ടി ജലീൽ പറഞ്ഞു. ഒരു പ്രളയത്തിന് ശേഷമുള്ള ഓണമാണെന്ന് വിദ്യാർഥികളും ഓർക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

peringamala iqbal college onam celebration accident  പെരിങ്ങമല കോളജിലെ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് അമ്മയ്‌ക്കും മകനും പരിക്കേറ്റ സംഭവം; നൂറിലേറെ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്  case registered against more than 100
കേരളാ പൊലീസിന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ്

Intro:തിരുവനന്തപുരം പാലോട് പെരിങ്ങമ്മല ഇക്ബാല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് അമ്മയും മകനും പരിക്കേറ്റ സംഭവത്തില്‍ 100 ലേറെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. പൊലീസ് വിലക്ക് ലംഘിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ഓണാഘോഷത്തിന്റെ ദൃശ്യങ്ങള്‍ ഇടിവി ഭാരതിനു ലഭിച്ചു. ഇന്നലെ ഉച്ചയോടെയാണ് പെരിങ്ങമ്മല ഇക്ബാല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ബൈക്കുകളിലും ജീപ്പിലുമായി പെരിങ്ങമ്മല ജംഗ്ഷനില്‍ ഭീതിപരത്തിയത്. ജീപ്പിനു മുകളില്‍ കയറി നിന്ന്്് വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഈ സമയം ജംഗ്ഷനിലൂടെ നടന്നു പോകുകകയായിരുന്ന പാലോട് സ്വദേശിയായ അമ്മയെയും 5 വയസുകാരനായ മകനെയും ജീപ്പ്്് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിച്ചു വീഴ്്്ത്തിയ ശേഷം വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്തു നിന്ന് കടന്നു കളഞ്ഞു. നിസാര പരിക്കേറ്റ അമ്മയുടെയും മകന്റെയും നില തൃപ്്്തികരമാണെന്ന്്് പാലോട് പൊലീസ് അറിയിച്ചു. ഗതാഗതം തടസപ്പെടുത്തിയതിനും നടുറോഡില്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിനും കണ്്‌ലറിയാവുന്ന 100 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രളയം കഴിഞ്ഞുള്ള ആദ്യ ഓണത്തില്‍ ഇത്തരം ആഘോഷങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒഴിവാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.

Body:തിരുവനന്തപുരം പാലോട് പെരിങ്ങമ്മല ഇക്ബാല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് അമ്മയും മകനും പരിക്കേറ്റ സംഭവത്തില്‍ 100 ലേറെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. പൊലീസ് വിലക്ക് ലംഘിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ഓണാഘോഷത്തിന്റെ ദൃശ്യങ്ങള്‍ ഇടിവി ഭാരതിനു ലഭിച്ചു. ഇന്നലെ ഉച്ചയോടെയാണ് പെരിങ്ങമ്മല ഇക്ബാല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ബൈക്കുകളിലും ജീപ്പിലുമായി പെരിങ്ങമ്മല ജംഗ്ഷനില്‍ ഭീതിപരത്തിയത്. ജീപ്പിനു മുകളില്‍ കയറി നിന്ന്്് വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഈ സമയം ജംഗ്ഷനിലൂടെ നടന്നു പോകുകകയായിരുന്ന പാലോട് സ്വദേശിയായ അമ്മയെയും 5 വയസുകാരനായ മകനെയും ജീപ്പ്്് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിച്ചു വീഴ്്്ത്തിയ ശേഷം വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്തു നിന്ന് കടന്നു കളഞ്ഞു. നിസാര പരിക്കേറ്റ അമ്മയുടെയും മകന്റെയും നില തൃപ്്്തികരമാണെന്ന്്് പാലോട് പൊലീസ് അറിയിച്ചു. ഗതാഗതം തടസപ്പെടുത്തിയതിനും നടുറോഡില്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിനും കണ്്‌ലറിയാവുന്ന 100 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രളയം കഴിഞ്ഞുള്ള ആദ്യ ഓണത്തില്‍ ഇത്തരം ആഘോഷങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒഴിവാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.

Conclusion:
Last Updated : Sep 5, 2019, 7:32 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.