ETV Bharat / state

വീടിന് പുറകിലെ കുന്ന് ഇടിഞ്ഞു വീണു, മണ്ണിനടിയിൽപ്പെട്ടയാളെ നാട്ടുകാർ രക്ഷപ്പെടുത്തി - landslide behind house

പാലപ്പൂര് പാപ്പാംചാണി രാജ് വിഹാറിൽ രാജേന്ദ്രനെ (50)യാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. സംഭവം കണ്ടു നിന്ന ഭാര്യ ബോധരഹിതയായി വീണു.

വീടിന് പുറകിലെ കുന്ന് ഇടിഞ്ഞു വീണു മണ്ണിനടിയിൽപ്പെട്ടയാളെ നാട്ടുകാർ രക്ഷപ്പെടുത്തി
author img

By

Published : Aug 13, 2019, 9:04 AM IST

Updated : Aug 13, 2019, 9:36 AM IST

തിരുവനന്തപുരം: വിഴിഞ്ഞം പാലപ്പൂരില്‍ വീടിന് പുറകിലെ കുന്ന് ഇടിഞ്ഞു വീണ് മണ്ണിനടിയിൽപ്പെട്ടയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. പാലപ്പൂര് പാപ്പാംചാണി രാജ് വിഹാറിൽ രാജേന്ദ്രനെ(50)യാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. സംഭവം കണ്ടു നിന്ന ഇയാളുടെ ഭാര്യ വിനോദിനി ബോധരഹിതയായി വീണു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിന് പുറകിൽ നിന്ന രാജേന്ദ്രന്‍റെ ദേഹത്തേക്ക് 20 അടിയോളം ഉയരമുള്ള കുന്ന് ഇടിഞ്ഞു വീഴുകയായിരുന്നു.

വീടിന് പുറകിലെ കുന്ന് ഇടിഞ്ഞു വീണു, മണ്ണിനടിയിൽപ്പെട്ടയാളെ നാട്ടുകാർ രക്ഷപ്പെടുത്തി

തലയിൽ വീഴാത്തതിനാൽ ജീവന് അപായം സംഭവിച്ചില്ല. രാജേന്ദ്രന്‍റെ കാലിന് മുകളിലേക്ക് വലിയ മൺകട്ട ഇടിഞ്ഞു വീണു. സംഭവമറിഞ്ഞ് ഓടിയെത്തിയ സമീപവാസികളും നാട്ടുകാരും ചേർന്ന് ഇയാളെ പുറത്തെടുത്തു. ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിയ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്‌തു. ബോധരഹിതയായി വീണ ഭാര്യയെ പിന്നാലെ എത്തിയ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഴിഞ്ഞത്ത് നിന്നും അഗ്നിശമനസേന എത്തിയെങ്കിലും അതിനുമുമ്പേ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. വീണ്ടും മണ്ണിടിച്ചിലിന് സാധ്യയുള്ളതിനാൽ ഇവരുടെ മക്കളെ ബന്ധുവീടുകളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസവും ഇവിടെ ചെറിയ രീതിയിൽ മണ്ണിടിച്ചിലുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

വിഴിഞ്ഞത്ത് പാലപ്പൂര് വീടിന് പുറകിലെ കുന്ന് ഇടിഞ്ഞു വീണു മണ്ണിനടിയിൽ അകപ്പെട്ടയാളെ നാട്ടുകാർ രക്ഷപ്പെടുത്തി.സംഭവം കണ്ടു നിന്ന ഭാര്യ ബോധരഹിതയായി വീണു.പാലപ്പൂര് പാപ്പാംചാണി രാജ് വിഹാറിൽ രാജേന്ദ്രനെ (50)യാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.സംഭവം കണ്ടു നിന്ന ഇയാളുടെഭാര്യ വിനോദിനിയാണ് ബോധരഹിതയായി വീണത്.

ഇന്നലെ രാത്രിയാണ് സംഭവം. വീടിന് പുറകിൽ നിന്ന രാജേന്ദ്രന്റെ പുറത്തു കൂടി 20 അടിയോളം ഉയരമുള്ള കുന്ന് ഇടിഞ്ഞു വീഴുകയായിരുന്നു.തലയിൽ വീഴാത്തതിനാൽ ജീവന് അപായം സംഭവിച്ചില്ല. രാജേന്ദ്രന്റെ കാലിനു പുറത്തു കൂടി വലിയ മൺകട്ട ഇടിഞ്ഞു വീണു.സംഭവമറിഞ്ഞ് ഓടിയെത്തിയ സമീപവാസികളും നാട്ടുകാരം ചേർന്ന് ഇയാളെ പുറത്തെടുത്തു ഉടൻ തന്നെ അവിടെ എത്തിയ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ബോധരഹിതയായി വീണ ഭാര്യയെ പിന്നാലെ എത്തിയ '108 ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിഴിഞ്ഞത്തുനിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും അതിനു മുൻപേ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. വീണ്ടും മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ളതിനാൽ ഇവരുടെ മക്കളെ ബന്ധുവീടുകളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസവും ഇവിടെ നിന്നും ചെറിയ രീതിയിൽ മണ്ണിടിഞ്ഞിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.ഈ കുന്നിൻ പ്രദേശത്ത് വൻ മരങ്ങൾ നിൽക്കുന്നതിനാൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് അഗ്നിശമന സേനാധികൃതർ പറഞ്ഞു.

Sent from my Samsung Galaxy smartphone.
Last Updated : Aug 13, 2019, 9:36 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.