ETV Bharat / state

സസ്‌പെന്‍സായി പെന്‍ഷന്‍ പ്രായ വര്‍ധന, കെ.എൻ ബാലഗോപാലിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് മാര്‍ച്ച് 11ന്

author img

By

Published : Feb 18, 2022, 4:19 PM IST

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റിൽ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57ലേക്ക് ഉയര്‍ത്താനാണ് ആലോചന.

pension age revision kerala budget  kerala budget kn balagopal  second pinarayi government  രണ്ടാം പിണറായി സർക്കാർ സമ്പൂർണ ബജറ്റ്  കെ എൻ ബാലഗോപാൽ ബജറ്റ്  പെൻഷൻ പ്രായ വർധന ബജറ്റ്
കെ.എൻ ബാലഗോപാലിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് മാര്‍ച്ച് 11ന്; സസ്‌പെന്‍സായി പെന്‍ഷന്‍ പ്രായ വര്‍ധന

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് മാര്‍ച്ച് 11ന് ധനമന്ത്രി കെ.എൻ ബാലഗോപാല്‍ അവതരിപ്പിക്കാനിരിക്കെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് സൂചന. പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57ലേക്ക് ഉയര്‍ത്താനാണ് ആലോചന. അടുത്ത ബജറ്റില്‍ അത് 58 ആക്കാനും ആലോചനയുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എല്‍ഡിഎഫും അംഗീകാരം നല്‍കിയാല്‍ മാര്‍ച്ച് 11ലെ ബജറ്റിലെ ഏറ്റവും വലിയ നയപരമായ പ്രഖ്യാപനമായി ഇത് മാറും. 11-ാം ശമ്പള കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ശിപാര്‍ശകളില്‍ പെന്‍ഷൻ പ്രായം ഉയര്‍ത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം ഉയര്‍ത്തുന്നതിലൂടെ വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്ന ഇനത്തില്‍ 4000 കോടി രൂപ ഈ വര്‍ഷം സര്‍ക്കാരിനു ലാഭിക്കാനാകും.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ചീഫ് സെക്രട്ടറിയായിരുന്ന കെ.എം എബ്രഹാം ആണ് വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിച്ചത്. ഈ ശുപാര്‍ശ സര്‍ക്കാര്‍ തീരുമാനമെടുക്കാതെ മാറ്റി വച്ചിരുന്നു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ പ്രേരണ സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി

2022ല്‍ 20,719 പേരും 2023ല്‍ 21,083 പേരും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുമെന്നാണ് ഔദ്യോഗിക കണക്ക്. ഈ രണ്ടു വര്‍ഷങ്ങളില്‍ വിരമിക്കുന്നവരുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ വേണ്ടത് 9,600 കോടി രൂപ. 2022ല്‍ മാത്രം വേണ്ടത് ഏകദേശം 4000 കോടി രൂപ. ഇപ്പോള്‍ 57ഉം അടുത്ത ബജറ്റില്‍ 58 ആക്കി പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ ലാഭിക്കുന്ന 9600 കോടി രൂപയിലാണ് ധനമന്ത്രിയുടെ കണ്ണ്.

2013 ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ് നിലവിലുള്ളത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 60 വയസാണ് പെന്‍ഷന്‍ പ്രായം. 1.60 ലക്ഷം പേരാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലുള്ളത്.

9600 കോടി രൂപയുടെ ബാധ്യത രണ്ടു വര്‍ഷത്തേക്ക് നീട്ടാനാകുമെങ്കിലും ഇതിലൂടെ ഉയര്‍ന്നു വരുന്ന യുവജനരോഷം സര്‍ക്കാരിനു തലവേദനയാകും. ഇതു തണുപ്പിക്കാന്‍ പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള പ്രായ പരിധി രണ്ടു വര്‍ഷം കൂടി വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. അതേ സമയം നിലവില്‍ സര്‍വീസിലുള്ളവര്‍ക്കും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് എതിര്‍പ്പാണ്. ഈ വര്‍ഷവും അടുത്ത വര്‍ഷവും വിരമിക്കാനിരിക്കുന്നവര്‍ക്കു മാത്രമാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുക.

അതേസമയം 10 വര്‍ഷം വരെ സര്‍വീസുള്ളവര്‍ക്ക് പെന്‍ഷൻപ്രായം ഉയര്‍ത്തല്‍ ദോഷം ചെയ്യുമെന്നു മാത്രമല്ല അവരുടെ സ്ഥാനക്കയറ്റത്തെയും ഇത് ബാധിക്കും. 20,719 പേര്‍ വിരമിക്കുമ്പോള്‍ നിലവില്‍ സര്‍വീസിലുള്ള അത്രയും പേരുടെ സ്ഥാനക്കയറ്റം രണ്ടു വര്‍ഷത്തേക്ക് സ്‌തംഭിക്കും.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വരും വർഷങ്ങളിൽ വിരമിക്കുന്നവർ

2022-20,719 ജീവനക്കാര്‍
2023-21,083 ജീവനക്കാര്‍
2024-21,604 ജീവനക്കാര്‍
2025-22,185 ജീവനക്കാര്‍
2026-23,424 ജീവനക്കാര്‍

ഈ വര്‍ഷവും അടുത്ത വര്‍ഷവും വിരമിക്കാനിരിക്കുന്നവര്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി ഇതിനെ പിന്തുണയ്ക്കുന്നു. അതേസമയം ഇക്കാര്യത്തില്‍ സിപിഎം യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയുടെ നിലപാട് എന്തായിരിക്കും എന്നത് ഏവരും ഉറ്റു നോക്കുന്നു.

Also Read: 'സിൽവർ ലൈൻ സർവേ തടഞ്ഞ രണ്ടാമത്തെ ഉത്തരവും റദ്ദാക്കും'; ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെതിരെ ഡിവിഷൻ ബഞ്ച്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.