ETV Bharat / state

ഹാജരാകാൻ ആവശ്യപ്പെട്ടില്ലെന്ന് എപിപി, നോട്ടീസ് അയച്ചിരുന്നുവെന്ന് പൊലീസ്; പി.സി ജോർജിന്‍റെ ജാമ്യം വിവാദത്തിലേക്ക്

author img

By

Published : May 1, 2022, 8:20 PM IST

പ്രോസിക്യൂട്ടറുടെ അഭാവത്തിൽ പൊലീസാണ് ജോർജിനെ 14 ദിവസം റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

pc george bail public prosecutor  pc george arrest on hate speech  പിസി ജോർജ് വിദ്വേഷ പ്രസംഗം വിവാദം  പിസി ജോർജ് ജാമ്യം പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായില്ല
ഹാജരാകാൻ ആവശ്യപ്പെട്ടില്ലെന്ന് എപിപി, നോട്ടീസ് അയച്ചിരുന്നുവെന്ന് പൊലീസ്; പി.സി ജോർജിന്‍റെ ജാമ്യം വിവാദത്തിലേക്ക്

തിരുവനന്തപുരം: പി.സി ജോർജിനെ വഞ്ചിയൂർ കോടതി മജിസ്ട്രേറ്റ് ആശ കോശിയുടെ വസതിയിൽ ഹാജരാക്കുമ്പോൾ സര്‍ക്കാര്‍ വാദം പറയാൻ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്ന സംഭവം വിവാദത്തിലേക്ക്. പ്രോസിക്യൂട്ടറുടെ അഭാവത്തിൽ പൊലീസാണ് ജോർജിനെ 14 ദിവസം റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ പി.സി ജോർജിനുവേണ്ടി മുതിർന്ന അഭിഭാഷകനാണ് ഹാജരായത്.

അതേസമയം, പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലന്നാണ് അസി. പബ്ലിക് പ്രോസിക്യൂട്ടർ വി.എം ഉമയുടെ പ്രതികരണം. റിമാൻഡ് റിപ്പോര്‍ട്ടിന്‍റെ പകർപ്പ് വാട്‌സ്ആപ്പ് വഴി നൽകുക മാത്രമാണ് പൊലീസ് ചെയ്‌തതെന്നും എപിപി പറഞ്ഞു. എന്നാൽ എപിപി ഹാജരാകണമെന്ന് നോട്ടീസ് അയച്ചിരുന്നെന്ന് പൊലീസും അറിയിച്ചു.

വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ അറസ്റ്റിലായ പി.സി ജോര്‍ജിന് കര്‍ശന ഉപാധികളോടെ വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആശ തോമസാണ് ജാമ്യം അനുവദിച്ചത്.

Also Read: മതവിദ്വേഷ പ്രസംഗം: പി.സി.ജോർജിന് ജാമ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.