തിരുവനന്തപുരം : രണ്ട് പേർക്ക് ഇരിക്കാവുന്ന കണ്ടക്ടർ സീറ്റുകളിൽ അയാള്‍ക്കുപുറമെ ഒരു യാത്രക്കാരനെ അനുവദിക്കേണ്ടതാണെന്ന് കെ.എസ്.ആർ.ടി.സി, സി.എം.ഡിയുടെ നിര്‍ദേശം. എന്നാൽ വനിത കണ്ടക്ടർമാരാണെങ്കിൽ ഈ സീറ്റിൽ സ്ത്രീകളെ മാത്രമേ ഇരിക്കാൻ അനുവദിക്കുകയുള്ളൂ.
യാത്രക്കാർ സുരക്ഷിതമായി മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ജീവനക്കാർ ഉറപ്പുവരുത്തണം. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാലും കെ.എസ്.ആർ.ടി.സി ജീവനക്കാർ പൂർണമായും വാക്സിനെടുത്ത സാഹചര്യത്തിലുമാണ് തീരുമാനം. വിദ്യാർഥികൾക്കടക്കം ഒരു സീറ്റിൽ ഒരാൾ എന്ന നിബന്ധന വന്നിട്ടുണ്ട്.
Also Read: മുല്ലപ്പെരിയാർ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി,കേസ് നാളത്തേക്ക് മാറ്റി
ഈ സാഹചര്യത്തിൽ ഇനിയും സീറ്റുകൾ ഒഴിച്ചിട്ട് സർവീസ് നടത്താന്‍ സാധിക്കില്ല. അതിനാലാണ് തീരുമാനമെന്നും ഈ വിവരങ്ങൾ കർശനമായി പാലിക്കാന്‍ ജീവനക്കാരെ ധരിപ്പിക്കുന്നതിന് യൂണിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകിയിയതായും സി.എം.ഡി അറിയിച്ചു.