ETV Bharat / state

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ പല വിഗ്രഹങ്ങളും ഉടയും : പാർവതി തിരുവോത്ത് - ആഭ്യന്തര പരാതി പരിഹാര സെൽ ഡബ്ലുസിസി

തെരഞ്ഞെടുപ്പ് ആകുമ്പോഴാണ് സർക്കാർ സ്ത്രീ സൗഹൃദമാകുന്നത്, അപ്പോൾ റിപ്പോർട്ട് പുറത്തുവരുമെന്നും പാർവതി തിരുവോത്ത്

parvathy thiruvothu against government on hema committee report  parvathy thiruvothu hema committee report  parvathy thiruvothu actress assault case  പാർവതി തിരുവോത്ത് ഹേമ കമ്മിറ്റി റിപ്പോർട്ട്  സർക്കാരിനെതിരെ പാർവതി തിരുവോത്ത്  ആഭ്യന്തര പരാതി പരിഹാര സെൽ ഡബ്ലുസിസി  internal complaint cell wcc
'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ പല വിഗ്രഹങ്ങളും ഉടയും': പാർവതി തിരുവോത്ത്
author img

By

Published : Mar 29, 2022, 4:57 PM IST

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ പല വിഗ്രഹങ്ങളും ഉടഞ്ഞുവീഴുമെന്ന് നടി പാർവതി തിരുവോത്ത്. നമ്മുടെ ജീവിതങ്ങൾ പ്രാധാന്യമില്ലാത്തതും അവരുടെ ജീവിതങ്ങൾ വളരെ പ്രാധാന്യമുള്ളത് പോലെയാണെന്നും പാർവതി പ്രതികരിച്ചു. സൂര്യ ഫെസ്റ്റിവലിന്‍റെ ഭാഗമായി സംഘടിപ്പിച്ച ടോക്ക് ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു നടി.

പഠിക്കാൻ പുതിയ സമിതി രൂപീകരിച്ചതിലൂടെ റിപ്പോർട്ട് നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ആകുമ്പോഴാണ് സർക്കാർ സ്ത്രീ സൗഹൃദമാകുന്നത്. അപ്പോൾ റിപ്പോർട്ട് പുറത്തുവരുമെന്നും നടി പറഞ്ഞു.

Also Read: മൂന്ന് ദിനം കൊണ്ട് 'ആർആർആർ' 500 കോടി ക്ലബില്‍

ആഭ്യന്തര പരിഹാര സെല്ലിനെതിരെ പ്രവർത്തിച്ചത് സിനിമ മേഖലയിലെ പ്രമുഖരാണ്. അവകാശ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ചപ്പോൾ അവസരങ്ങൾ ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് കിട്ടി. തന്നെ മാറ്റി നിർത്താനും നിശബ്‌ദയാക്കാനും ശ്രമം നടന്നുവെന്നും പാർവതി പറഞ്ഞു.

മീടൂ മൂവ്‌മെന്‍റ് ആരംഭിച്ചപ്പോൾ തന്നെ ബോളിവുഡിൽ ശക്തമായി നടപ്പിലാക്കിയ നിയമം കേരളത്തിലും നടപ്പിലാക്കാനാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. അത് നടപ്പിലാക്കാതെ വന്നപ്പോഴാണ് കോടതിയെ സമീപിച്ചതെന്നും ചടങ്ങിൽ പാർവതി തിരുവോത്ത് പ്രതികരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.