ETV Bharat / state

ഗ്രീഷ്‌മ വിഷം നല്‍കിയ കുപ്പി കണ്ടെടുത്തു: തെളിവ് പൊലീസിന് കാണിച്ചു കൊടുത്തത് അമ്മാവൻ - ഷാരോൺ രാജ്

പാറശാല ഷാരോൺ രാജ് വധക്കേസിലെ മറ്റ് പ്രതികളായ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും പൊലീസ് തെളിവെടുപ്പിനായി പാറശാല രാമവര്‍മൻ ചിറയിലെ ഗ്രീഷ്‌മയുടെ വീട്ടിലെത്തിച്ചു.

parasala murder updates  sharon murder csae  ഷാരോണ്‍ വധക്കേസ്  പാറശാല ഷാരോൺ രാജ് വധക്കേസ്  തിരുവനന്തപുരം വാര്‍ത്തകള്‍
ഷാരോണ്‍ വധക്കേസ്; പ്രതികളെ തെളിവെടുപ്പിനായി കൊണ്ട് പോയി
author img

By

Published : Nov 1, 2022, 12:08 PM IST

Updated : Nov 1, 2022, 2:59 PM IST

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ നിർണായകമായ തെളിവ് കണ്ടെടുത്തത് അന്വേഷണസംഘം. പ്രതി ഗ്രീഷ്‌മ ഷാരോണിന് കഷായത്തിൽ കലർത്തി നൽകിയ കീടനാശിനിയുടെ കുപ്പിയാണ് തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തിയത്. പാറശാല രാമവര്‍മൻ ചിറയിലെ ഗ്രീഷ്‌മയുടെ വീടിന് അടുത്തുള്ള കുളത്തിന് സമീപത്ത് നിന്ന് അമ്മാവൻ നിർമൽ കുമാറാണ് വിഷക്കുപ്പി പൊലീസിന് കാണിച്ചുകൊടുത്തത്.

ഗ്രീഷ്മ വിഷം നല്‍കിയ കുപ്പി കണ്ടെടുത്തു

വിഷം കലർത്തി നൽകിയ കുപ്പി ഗ്രീഷ്‌മ വീടിന് സമീപത്ത് ഉപേക്ഷിച്ചപ്പോൾ പിടിക്കപ്പെടാതിരിക്കാൻ വിഷക്കുപ്പി കുളത്തിന് സമീപം മാറ്റിയത് നിർമൽ കുമാറാണ്. കണ്ടെടുത്തത് കാപ്പിക്യുവിന്‍റെ കുപ്പിയാണെന്നാണ് പൊലീസ് നിഗമനം. നിർണായക തെളിവാണ് മണിക്കൂറകൾക്കകം പൊലീസ് കണ്ടെത്തിയത്.

തിരുവനന്തപുരം റൂറൽ എസ്‌പി ഓഫിസിൽ നിന്നും ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് പ്രതികളായ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും പൊലീസ് പാറശാല രാമവര്‍മൻ ചിറയിലെ വീട്ടിലേക്കെത്തിച്ചത്. സുരക്ഷ പ്രശ്‌നങ്ങൾ പരിഗണിച്ച് വൻ പൊലീസ് സന്നാഹത്തെയാണ് വീടിന് സമീപം വിന്യസിച്ചത്. വൻ ജനക്കൂട്ടവും പ്രദേശത്ത് തടിച്ചുകൂടിയിരുന്നു.

കേസിൽ ഗ്രീഷ്‌മയുടെ അമ്മയും അമ്മാവനും ചേര്‍ന്ന് തെളിവ് നശിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് തെളിവെടുപ്പിനായി എത്തിച്ചത്.

അതേസമയം, ആത്മഹത്യ ശ്രമത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ നിരീക്ഷണത്തിൽ കഴിയുന്ന പ്രതി ഗ്രീഷ്‌മയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകില്ലെന്നാണ് സൂചന. മെഡിക്കൽ ബോർഡ് കൂടി ഗ്രീഷ്‌മയുടെ ആരോഗ്യസ്ഥിതി വിലയിരുത്തും. ഗ്രീഷ്‌മയെ ആശുപത്രി സെല്ലിലേക്കോ ജയിലിലേക്കോ മാറ്റാനാണ് സാധ്യത. ഗ്രീഷ്‌മയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമര്‍പ്പിക്കും.

Last Updated : Nov 1, 2022, 2:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.