തിരുവനന്തപുരം: പാനൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആരോപണ വിധേയനാണ്. അന്വഷണം വഴി തിരിച്ചു വിടാനുള്ള ശ്രമം നടക്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. യുവ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കൂടുതല്‍ വായനയ്ക്ക്: മൻസൂർ കൊലപാതകം; ഷിനോസിന്‍റെ മൊബൈൽ ഫോണിൽ നിർണായക വിവരങ്ങള്‍
പരാജയ ഭീതി മൂലം സിപിഎം വ്യാപക അക്രമം അഴിച്ചു വിടുകയാണ്. പാര്‍ട്ടി ആയുധം താഴെ വയ്ക്കണം. പികെ കുഞ്ഞാലിക്കുട്ടിക്കും കെ സുധാകരനുമൊപ്പം ശനിയാഴ്ച സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ വെട്ടേറ്റ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ (21) മരിച്ചത്. രാത്രിയില്‍ അതിക്രമിച്ചെത്തിയ ഒരു സംഘം ആളുകള്‍ മന്‍സൂറിനെയും സഹോദരന്‍ മുഹ്‌സിനയെും ബോംബെറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.
കൂടുതല്‍ വായനയ്ക്ക്: പാനൂരിലെ കൊലപാതകം ആസൂത്രിതമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്