തിരുവനന്തപുരം: കല്ലറ പാങ്ങോട് യുവാവിന് തലയ്ക്ക് വെടിയേറ്റു. പാങ്ങോട് സ്വദേശി റഹീം എന്നയാള്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി വിനീതിനെ പൊലീസ് പിടികൂടി. കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്‌തുവരികയാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇലക്ട്രീഷ്യനായ റഹീമിന്‍റെ ബൈക്ക് വിനീതിന്‍റെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിയ്ക്ക് നല്‍കിയിരുന്നു.
ALSO READ: ഒന്നരവയസുകാരിയെ മുക്കിക്കൊന്ന കേസ്: പിതാവ് സജീവൻ അറസ്റ്റിൽ
ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്ന റഹീമിന് തലയ്ക്ക് ശസ്ത്രക്രിയ നടത്തും. കടയ്ക്കല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.