ETV Bharat / state

പാലാരിവട്ടം മേല്‍പാലം പൊളിച്ചു പണിയും; ഇ ശ്രീധരന് മേല്‍നോട്ടം

പുതുക്കിപണിയുന്ന പാലത്തിന്‍റെ ബലത്തിന്‍റെ കാര്യത്തില്‍ ഇ ശ്രീധരന്‍ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് പുതിയ പാലം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

author img

By

Published : Sep 16, 2019, 11:51 AM IST

Updated : Sep 16, 2019, 6:04 PM IST

പാലാരിവട്ടം മേല്‍പാലം പൊളിച്ചു പണിയും; ഇ ശ്രീധരന് മേല്‍നോട്ടം

തിരുവനന്തപുരം: തകർച്ചയിലായ പാലാരിവട്ടം മേൽപാലം പൊളിച്ചു പണിയാൻ സർക്കാർ തീരുമാനിച്ചു. പാലം പുനരുദ്ധരിച്ചാലും എത്ര കാലം നിലനിൽക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന ഇ.ശ്രീധരന്‍റെ വിദഗ്ധോപദേശം കണക്കിലെടുത്താണ് പാലം പൊളിച്ചു പണിയാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒക്ടോബർ ആദ്യവാരം നിർമാണം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച് ചെന്നൈ ഐഐടി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ ഇ ശ്രീധരനുമായി മുഖ്യമന്ത്രി ഇന്ന് വിശദമായ ചർച്ച നടത്തി. പാലത്തിന്‍റെ ആർ സി ഗിർഡറുകളുടെ ബലക്ഷയമാണ് തകർച്ചക്ക് കാരണമെന്നും ഇത് അറ്റകുറ്റപ്പണി നടത്താമെന്നുമായിരുന്നു ചെന്നൈ ഐഐടിയുടെ റിപ്പോർട്ട്. എന്നാൽ അറ്റകുറ്റപ്പണി നടത്തിയാൽ എത്ര കാലം നിലനിൽക്കുമെന്ന് ഉറപ്പില്ലെന്ന് ചർച്ചയിൽ ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിച്ചു.

പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സർക്കാർ തീരുമാനം

ഈ സാഹചര്യത്തിലാണ് പാലം പൊളിച്ച് പുതിയ പാലം പണിയാൻ സർക്കാർ തീരുമാനിച്ചത്. ഇതിന്‍റെ രൂപരേഖയും എസ്റ്റിമേറ്റും ശ്രീധരൻ തയ്യാറാക്കും. മേൽനോട്ടവും അദ്ദേഹം തന്നെ വഹിക്കും. പാലം പൊളിച്ചുപണിയുന്നതിനെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് എന്നിവർ സ്വാഗതം ചെയ്തു.

Intro:Body:Conclusion:
Last Updated : Sep 16, 2019, 6:04 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.