ETV Bharat / state

പാലാരിവട്ടം പാലം അഴിമതി കേസ്; വി.കെ ഇബ്രാഹിം കുഞ്ഞിനെ നാളെ വീണ്ടും ചോദ്യം ചെയ്യും - VK Ibrahim kunju to be questioned again tomorrow

കഴിഞ്ഞ 15ന് തിരുവനന്തപുരത്ത് നൽകിയ മൊഴിയിൽ വ്യക്തത വരുത്താനാണ് നാളെ വീണ്ടും ചോദ്യം ചെയ്യുന്നത്

Palarivattom bridge scam case  പാലാരിവട്ടം പാലം അഴിമതി കേസ്  വി.കെ ഇബ്രാഹിം കുഞ്ഞ്  VK Ibrahim kunju  VK Ibrahim kunju to be questioned again tomorrow  വി.കെ ഇബ്രാഹിം കുഞ്ഞിനെ നാളെ വീണ്ടും ചോദ്യം ചെയ്യും
പാലാരിവട്ടം പാലം
author img

By

Published : Feb 28, 2020, 10:22 PM IST

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ നാളെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ഗവര്‍ണര്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ശേഷം ഇത് മൂന്നാം തവണയാണ് വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ 15ന് തിരുവനന്തപുരത്ത് നൽകിയ മൊഴിയിൽ വ്യക്തത വരുത്താന്നാണ് നാളെ വീണ്ടും ചോദ്യം ചെയ്യുന്നത്. കേസില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെയും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിജിലന്‍സ് നടപടി. പൊതുമരാമത്ത് മന്ത്രിയായിരിക്കെ കരാര്‍ കമ്പനിക്ക് പലിശ ഒഴിവാക്കി മുന്‍കൂര്‍ പണം നല്‍കാനും കരാര്‍ വ്യവസ്ഥയില്‍ ഇളവ് നല്‍കാനും ഇബ്രാഹിം കുഞ്ഞ് നിര്‍ദേശം നല്‍കിയെന്നാണ് കേസ്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.