തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുൻനിർത്തിയെന്ന് മന്ത്രി ജി.സുധാകരൻ. ഐഐടി റിപ്പോർട്ട് ഇ. ശ്രീധരന്റെ റിപ്പോർട്ട്, സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് എന്നിവയും ഭാരപരിശോധന അപകടകരമെന്ന് വിലയിരുത്തിയിട്ടുണ്ട്. കോൺട്രാക്ടർമാരും സഹായികളും കോടതിയെ സമീപിക്കാതിരുന്നിരുന്നെങ്കിൽ ഒൻപത് മാസത്തിനകം പണി പൂർത്തീകരിച്ച് പാലം ഗതാഗത യോഗ്യമാകാൻ കഴിയുമായിരുന്നുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. വി.ഡി സതീശന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി.
പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുൻനിർത്തി: ജി.സുധാകരൻ - Palarivattam bridge issue
വി.ഡി സതീശന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി