തിരുവനന്തപുരം: പാലക്കാട് തണ്ണിശ്ശേരിയില്‍ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുന്ന കാര്യം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കെ ബാബു എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോൾ ഫയർഫോഴ്സിന് പുറമേ പൊതുജനങ്ങളുടെ സേവനം കൂടി ഉറപ്പു വരുത്താൻ സിവിൽ ഡിഫൻസ് ഫോഴ്സ് രൂപീകരിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. ഫയർഫോഴ്സിന് ആവശ്യമായ ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും കൂടുതൽ ഉപകരണങ്ങള്‍ ആവശ്യമായി വന്നാൽ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.