തിരുവനന്തപുരം: പാലാ ബിഷപ്പിന്‍റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ ദുരുദ്ദേശമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ബിഷപ്പിന്‍റെ പരാമർശത്തെ വർഗീയ കക്ഷികൾ വളച്ചൊടിച്ച് മുതലെടുക്കാനാണ് ശ്രമിച്ചത്. കേരളത്തിലെ മതങ്ങൾ തമ്മിലെ യോജിപ്പ് തകർത്ത് രാഷ്ട്രീയ ലാഭത്തിനുള്ള ശ്രമമാണ് വർഗീയ സ്വഭാവമുള്ള പാർട്ടികൾ നടത്തുന്നത്.
ബി.ജെ.പിയ്‌ക്ക് കേരളത്തിൽ നിലനിൽക്കാൻ മതനിരപേക്ഷ തകർക്കണം. ഇതിനായി ബിഷപ്പിന്‍റെ പ്രസ്താവനയുടെ പേരിൽ തെറ്റായ പ്രാചരണം നടത്തുകയാണ്. ഒരു വ്യക്തിയുടെയോ ഗ്രൂപ്പിന്‍റെയോ തെറ്റായ നടപടികൾ ഒരു മത വിഭാഗത്തിൽ ആരോപിക്കാൻ പാടില്ലെന്നതാണ് സി.പി.എം നിലപാട്.
വർഗീയത പല രീതിയിലും പ്രവർത്തിക്കും. തെറ്റായ താത്‌പര്യം സംരക്ഷിക്കാൻ പല പ്രവർത്തനങ്ങളുമുണ്ടാകും. എവിടെയൊക്കെ ഇത്തരം തെറ്റായ പ്രവണതയുണ്ടെങ്കിലും അതിനെ സി.പി.എം എതിർക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
ALSO READ: വർഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍