ETV Bharat / state

സംസ്ഥാനത്ത് മുടങ്ങിയ നെല്ലുസംഭരണം ഇന്നു മുതൽ പുനരാംഭിക്കും

മില്ലുടമകളുമായി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ നടത്തിയ ചർച്ചയെ തുടർന്നാണ് സംഭരണം പുനരാരംഭിക്കാൻ ധാരണയായത്.

സംസ്ഥാനത്ത് മുടങ്ങിയ നെല്ലുസംഭരണം ഇന്നു മുതൽ പുനരാംഭിക്കും  നെല്ലുസംഭരണം ഇന്നു മുതൽ പുനരാംഭിക്കും  നെല്ലുസംഭരണം  ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ  paddy procurement  paddy  paddy procurement will resume from today
സംസ്ഥാനത്ത് മുടങ്ങിയ നെല്ലുസംഭരണം ഇന്നു മുതൽ പുനരാംഭിക്കും
author img

By

Published : Oct 28, 2020, 9:34 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിയ നെല്ലുസംഭരണം ഇന്നു മുതൽ പുനരാംഭിക്കും. മില്ലുടമകളുമായി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ നടത്തിയ ചർച്ചയെ തുടർന്നാണ് സംഭരണം പുനരാരംഭിക്കാൻ ധാരണയായത്. ആറ് മാസത്തേക്കാണ് കരാർ. സപ്ലൈകോ നോഡൽ ഏജൻസിയായി 56 മില്ലുകൾ വഴിയാണ് നെല്ല് സംഭരണം നടത്തിയിരുന്നത്.

എന്നാൽ പ്രളയത്തിൽ നശിച്ച നെല്ലിന് നഷ്ടപരിഹാരമായി നൽകാനുള്ള 127 കോടി സപ്ലൈകോ കുടിശിക വരുത്തിയതിനാലാണ് ഇത്തവണ നെല്ല് സംഭരണത്തിൽ നിന്ന് മില്ലുടമകൾ വിടുന്നത്. സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരണത്തിന് സർക്കാർ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. തുടർന്നാണ് പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെട്ടത്. ചില സഹകരണ സംഘങ്ങൾ പാലക്കാട് നെല്ല് സംഭരണം ആരംഭിച്ചിട്ടുണ്ട്. ഇത് മില്ലുടമകൾ ഏറ്റെടുക്കും. പ്രളയത്തിന്‍റെ നഷ്ടപരിഹാരം കോടതി വിധിയനുസരിച്ച് തീരുമാനിക്കാമെന്നാണ് ചർച്ചയിലെ ധാരണ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.