കോഴിക്കോട്: ഗോത്ര കലകളുടെ വൈവിധ്യമാണ് ഓരോ ദിവസവും ദേശീയ ഗോത്രമേളയായ 'നെറതിങ്ക'യിൽ. ആധുനിക സമൂഹത്തിന് അത്രയൊന്നും പരിചിതമല്ലാത്ത
ഗോത്ര കലകൾ വേദിയിൽ എത്തുമ്പോൾ ആവേശത്തോടെയാണ് ഓരോ കലകളെയും കോഴിക്കോടൻ സമൂഹം നെഞ്ചോട് ചേർക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചേവായൂർ കിര്‍ത്താഡ്‌സിലാണ് വ്യത്യസ്‌തമായ ഗോത്ര കലകൾ അരങ്ങേറുന്നത്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഗോത്ര ജനതയുടെ കലാ പാരമ്പര്യമാണ് 'നെറതിങ്ക'യിലൂടെ ജനകീയമാകുന്നത്. സൊധോദിമി, കൂറാണി, ബെഞ്ചാര, കൊബാവ, ദമാമി, തുടങ്ങി കണ്ണഞ്ചിക്കുന്ന ചടുല താളങ്ങളുടെയുള്ള നൃത്തങ്ങളാണ് 'നെറതിങ്ക'യിലൂടെ അവതരിപ്പിക്കുന്നത്.
കലാരൂപങ്ങൾക്ക് പുറമേ ഗോത്ര ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനും നിരവധി സ്റ്റോളുകൾ 'നെറതിങ്ക'യിലുണ്ട്. ആദിവാസി പാരമ്പര്യ ചികിത്സകളും ഗോത്ര ചിത്രങ്ങളും കരകൗശല പ്രദർശനവും വനവിഭവങ്ങളുമെല്ലാം ഇവിടെയുണ്ട്. 'നെറതിങ്ക'യിലെത്തുന്ന ഓരോരുത്തർക്കും രാജ്യത്തെ ഗോത്ര സംസ്‌കാരത്തെ അടുത്തറിയാനുള്ള അവസരം കൂടിയാണ് നൽകുന്നത്.
Also Read: കലയുടെ പുനരുജ്ജീവനം; പഴമയുടെ പ്രൗഢി വിളിച്ചോതി ഐവർകളി - മല അരയ മഹാസഭ