ETV Bharat / state

രാജ്യസഭ തെരഞ്ഞെടുപ്പ്; പി. സന്തോഷ്‌കുമാർ സിപിഐ സ്ഥാനാർഥി - പി സന്തോഷ് കുമാർ സിപിഐ സ്ഥാനാർഥി

മാര്‍ച്ച് 31 നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. സി.പി.എം ഏറ്റെടുത്ത രാജ്യസഭ സീറ്റിലേക്ക് വെള്ളിയാഴ്‌ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

cpi rajya sabha candidate  രാജ്യസഭ തെരഞ്ഞെടുപ്പ്  സിപിഐ സ്ഥാനാർഥി  പാര്‍ട്ടി സംസ്ഥാന നേതൃത്വം  kerala latest new
പി.സന്തോഷ്‌കുമാർ സിപിഐ സ്ഥാനാർഥി
author img

By

Published : Mar 15, 2022, 8:08 PM IST

തിരുവനന്തപുരം: സി.പി.ഐക്കു ലഭിച്ച രാജ്യസഭ സീറ്റിലേക്ക് അപ്രതീക്ഷിതമായി പുതുമുഖത്തെ ഇറക്കി പാര്‍ട്ടി സംസ്ഥാന നേതൃത്വം. സി.പി.ഐ കണ്ണൂര്‍ ജില്ല സെക്രട്ടറിയും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി.സന്തോഷ്‌കുമാറിനാണ് ഇക്കുറി നറുക്കു വീണിരിക്കുന്നത്. പ്രത്യേക ദേശീയ സാഹചര്യത്തില്‍ ഒരു പുതുമുഖത്തെ മുഖത്തെ രംഗത്തിറക്കി പാര്‍ലമെന്‍റിന്‍റെ ഉപരിസഭയില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുക എന്ന സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനമാണ് സന്തോഷ്‌കുമാറിന് അവസരമൊരുക്കിയത്.

പാര്‍ട്ടിയുടെ വിദ്യാര്‍ഥി യുവജന വിഭാഗങ്ങളിലൂടെ പൊതു രംഗത്തെത്തിയ സന്തോഷ്‌കുമാര്‍ ചിറ്റാരിപ്പറമ്പ് ഹൈസ്‌കൂള്‍, ശ്രീകണ്ഠാപുരം എന്‍.ഇ.എസ് കോളേജ്, കണ്ണൂര്‍ എസ്.എന്‍ കോളേജ്, തിരുവനന്തപുരം ലോ അക്കാഡമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടി. സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദധാരി. തളിപ്പറമ്പ് ബാറില്‍ അഭിഭാഷകനായിരുന്നു.

എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ് സെക്രട്ടറി, എ.ഐ.വൈ.എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി, സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.ഐ.വൈ.എഫിന്‍റെ ദേശീയ സെക്രട്ടറിയും സി.പി.ഐ ദേസീയ കൗണ്‍സില്‍ അംഗവുമായിരുന്നു. 2011 ല്‍ ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്കും 2005ല്‍ കണ്ണൂര്‍ ജില്ല പഞ്ചായത്തിലേക്കും മത്സരിച്ചിട്ടുണ്ട്.

സിപിഎം സ്ഥാനാർഥി വെള്ളിയാഴ്‌ച

സി.പി.എം ഏറ്റെടുത്ത രാജ്യസഭ സീറ്റിലേക്ക് വെള്ളിയാഴ്‌ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. മാര്‍ച്ച് 31 നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്.

READ MORE ഇടത് മുന്നണിയിൽ രാജ്യസഭ സീറ്റ് സിപിഎമ്മിനും സിപിഐയ്‌ക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.