തിരുവനന്തപുരം : കാർഷിക സർവകലാശാല വൈസ് ചാൻസലറായി ചന്ദ്രബാബു നിയമനം നേടിയത് വ്യാജ രേഖകൾ സമർപ്പിച്ചാണെന്ന ആരോപണത്തിൽ രജിസ്ട്രാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി മന്ത്രി പി. പ്രസാദ്.
പരാതി ലഭിച്ചിട്ടുണ്ട്. വിഷയം ഗൗരവമായാണ് കാണുന്നത്. ഇതില്‍ അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കാർഷിക വൈസ് ചാൻസലർ വ്യാജ രേഖകൾ സമർപ്പിച്ചാണ് നിയമനം നേടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ മറുപടി.