ETV Bharat / state

പരാതിക്കാരോട് അന്തസോടെ പെരുമാറണം; ജോസഫൈനെതിരെ പി.കെ.ശ്രീമതി - സിപിഎം

നിസഹായരായ സ്ത്രീകളുടെ അവസാന അത്താണിയാണ് വനിതാ കമ്മീഷനെന്നും പി.കെ.ശ്രീമതി

p k sreemathi about mc josephine issue  വനിതാ കമ്മീഷൻ  Women's Commission  പി.കെ.ശ്രീമതി  P K Sreemathi  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്  സിപിഎം  CPM
പരാതിക്കാരോട് അന്തസോടെയും പെരുമാറണം; ജോസഫൈനെതിരെ പി.കെ.ശ്രീമതി
author img

By

Published : Jun 25, 2021, 4:46 PM IST

തിരുവനന്തപുരം: വനിത കമ്മിഷനില്‍ എത്തുന്ന പരാതിക്കാരോട് മാന്യമായും അന്തസോടെയും പെരുമാറണമെന്ന് പി.കെ.ശ്രീമതി. വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ജോസഫൈനോട് രാജി വെയ്ക്കാന്‍ നിര്‍ദ്ദേശിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് ശ്രീമതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

മാനുഷിക പരിഗണന നല്‍കി വേണം വനിതാ കമ്മിഷനിലെ പരാതികളില്‍ ഇടപെടലുകള്‍ ഉണ്ടാകേണ്ടത്. നിസഹായരായ സ്ത്രീകളുടെ അവസാന അത്താണിയാണ് വനിതാ കമ്മിഷന്‍. ഒരു വാതിലിലും മുട്ടാന്‍ കഴിയാതെയാകുമ്പോഴാണ് അവര്‍ വനിതാ കമ്മിഷനില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ അവരോട് സ്‌നേഹത്തോടെ സംസാരിക്കണമെന്നും ശ്രീമതി പറഞ്ഞു.

പരാതിക്കാരോട് അന്തസോടെയും പെരുമാറണം; ജോസഫൈനെതിരെ പി.കെ.ശ്രീമതി

ALSO READ: ജോസഫൈനോട് രാജിവയ്ക്കാൻ നിര്‍ദേശിച്ച് സിപിഎം

മാന്യതയിൽ നിന്ന് വ്യതിചലിച്ചാല്‍ പ്രതിഷേധം ഉയരുക സ്വാഭാവികമാണ്. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സി.പി.എം ഇക്കാര്യം പരിശോധിച്ചത്. തെറ്റ് പറ്റിയെന്ന് ജോസഫൈന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ശ്രീമതി കൂട്ടിച്ചേർത്തു.

വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫെന്‍ പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയെന്ന പരാതി പരിശോധിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയർന്നത്. മുഴുവന്‍ നേതാക്കളും യോഗത്തില്‍ ശക്തമായ വിമര്‍ശനമുയര്‍ത്തി. പാര്‍ട്ടിക്കാകെ അവമതിര്‍പ്പുയര്‍ത്തിയെന്ന വികാരം നേതാക്കള്‍ യോഗത്തില്‍ ഉയര്‍ത്തി.

ALSO READ: ജോസഫൈന്‍റെ മോശം പരാമര്‍ശം; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

മുമ്പ് വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ജാഗ്രത വേണമെന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും പിഴവുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്ലാണ് ജോസഫൈനോട് വനിത കമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ സിപിഎം നിര്‍ദേശം നല്‍കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.